ന്യൂഡൽഹി: പ്രതിപക്ഷ നേതാവും റായ്ബറേലി എംപിയുമായ രാഹുൽ ഗാന്ധി വിവാഹതിനാവുകയാണെന്ന അഭ്യൂഹം സോഷ്യൽമീഡിയയിൽ ശക്തം. കോൺഗ്രസ് നേതാവു മഹാരാഷ്ട്രയിലെ സോലാപൂരിൽ നിന്നുള്ള എംപിയുമായ പ്രണിതി ഷിൻഡെയെ വിവാഹം കഴിക്കുന്നുവെന്നാണ് ആരോപണം. മുൻ കേന്ദ്രആഭ്യന്തരമന്ത്രി സുശീൽ കുമാർ ഷിൻഡെയുടെ മകളാണ് പ്രണിതി ഷിൻഡെ. രാഹുലും പ്രണിതിയും ഒരമിച്ചുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുന്നുണ്ട്.
മഹാരാഷ്ട്രയിലെ സ്റ്റാർ എംപിയാണ് 44 കാരിയായ പ്രണിതി.നിലവിൽ മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡന്റാണ് പ്രണിതി. 2021ലാണ് ചുമതലയേറ്റത്. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി)? നിയമസഭാ തിരഞ്ഞെടുപ്പുകളുടെ സ്‌ക്രീനിംഗ് കമ്മിറ്റി അംഗം കൂടിയാണ് പ്രണിതി.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ മഹാരാഷ്ട്രയിൽ വച്ചാണ് ഇരുവരെയും ആദ്യമായി ഒന്നിച്ച് കാണുന്നത്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് രാഹുലും പ്രണിതിയും വിവാഹിതരാകുന്നുവെന്ന തരത്തിൽ ആദ്യമായി വാർത്തകൾ പ്രചരിച്ചത്. രാഹുൽ ഗാന്ധിയുടെ വിവാഹം വിദേശത്ത് വെച്ച് കഴിഞ്ഞതാണ് എന്നും ഇറ്റലിക്കാരിയാണ് വധു എന്നുമുള്ള തരത്തിൽ മുൻപ് പ്രചരണം ഉണ്ടായിരുന്നു
Discussion about this post