കൊച്ചി: ഗോവയില്‍ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ വലിയ കുറവുണ്ടായെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള. 32 ശതമാനം ഉണ്ടായിരുന്ന ഗോവയിലെ ക്രിസ്ത്യന്‍ ജനസംഖ്യ ഇപ്പോൾ 25 ശതമാനമായി കുറഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. അതെ സമയം മുസ്‌ലിം ജനസംഖ്യയിൽ വലിയ കുതിപ്പാണുണ്ടായത്. 3 ശതമാനം ഉണ്ടായിരുന്ന ഇസ്‌ലാം മത വിശ്വാസികൾ ഇപ്പോൾ 12 ശതമാനമായി. അതായത് നാലിരട്ടിയോളം വർദ്ധനവ്.
ഈ വിഷയത്തെക്കുറിച്ച് പോസിറ്റീവായി അന്വേഷിക്കണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.അതെ സമയം തന്റെ പ്രസ്താവന ഏതെങ്കിലും ഒരു പ്രേത്യേക മത വിഭാഗത്തെ ഉദ്ദേശിച്ച് ഉള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാദ്ധ്യമങ്ങൾ അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമാക്കാൻ ശ്രമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇത്തരത്തിൽ പറഞ്ഞത്.








