മുഖം സൗന്ദര്യം വർദ്ധിപ്പിക്കുന്നതിൽ പ്രധാന സ്ഥാനമാണ് ലിപ്സ്റ്റിക്കിന് ഉള്ളത്. ഇത്രയൊക്കെ അണിഞ്ഞൊരുങ്ങിയാലും ചുണ്ടിൽ ലിപ്സ്റ്റിക് ഇട്ടില്ലെങ്കിൽ മുഖം സുന്ദരമാകില്ല. നമ്മുടെ മേയ്ക്കപ്പിന് പൂർണത കൈവരുന്നത് ലിപ്സ്റ്റിക് ഇടുന്നതിലൂടെയാണെന്ന് ഒരു തരത്തിൽ പറയാം. എന്നാൽ മുഖത്തിടുന്ന ക്രീമുകളെയും പൗഡറുകളെയും പോലെയല്ല ലിപ്സ്റ്റിക്കിന്റെ കാര്യം. അൽപ്പ നേരം കഴിഞ്ഞാൽ ഇത് മാഞ്ഞ് പോകും. അതുകൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് ലിപ്സ്റ്റിക് ചുണ്ടിൽ ഇട്ടുകൊടുക്കേണ്ട അവസ്ഥയുണ്ട്. ഇത് പലപ്പോഴും വലിയ തലവേദയാണ് സ്ത്രീകൾക്ക് ഉണ്ടാക്കാറുള്ളത്. എന്നാൽ അൽപ്പം ഒന്ന് ശ്രദ്ധിച്ചാൽ ദിവസം മുഴുവൻ ലിപ്സ്റ്റിക് മായാതെ സംരക്ഷിക്കാൻ കഴിയും.
ലിപ്സ്റ്റിക് ഇടുന്നതിന് മുൻപായി ചുണ്ടുകൾ സ്‌ക്രബ്ബ് ചെയ്യുന്നത് ദീർഘനേരം ലിപ്സ്റ്റിക് ചുണ്ടിൽ തന്നെ നിലനിൽക്കുന്നതിന് സഹായിക്കും. ഇതിനായി ലിക് സ്‌ക്രബ്ബറുകൾ ഉപയോഗിക്കാം. അല്ലെങ്കിൽ പഞ്ചസാരയും തേനും ചേർത്ത മിശ്രിതം ചുണ്ടിൽ തേയ്ച്ച് മൃതകോശങ്ങൾ അകറ്റാം. ഇതിന് ശേഷം വേണം ലിപ്സ്റ്റിക് ഇടാൻ.
മുഖത്ത് മേയ്ക്കപ്പ് ഇടുമ്പോൾ നാം പ്രൈമർ ഉപയോഗിക്കാറുണ്ട്. സമാനമായ രീതിയിൽ ചുണ്ടുകളിലും പ്രൈമർ തേയ്ക്കാം. ചുണ്ടിനായുള്ള ലിപ് പ്രൈമറുകൾ വിപണിയിൽ സുലഭമാണ്. ലിപ് പ്രൈമർ തേച്ച ശേഷം ഇതിന് മുകളിലായി ലിപ്സ്റ്റിക് ഇട്ട് നൽകാം. ഇത് ചുണ്ടിന് മാറ്റ് ഫിനിഷ് നൽകുന്നു.
ലിപ്സ്റ്റിക് ഇടുമെങ്കിലും ആളുകൾ അതിന് ശേഷം ലിപ് ലൈനർ ഇടുന്ന ആളുകൾ വളരെ കുറവാണ്. ലിപ്സ്റ്റിക് ദീർഘനേരം ചുണ്ടിൽ തന്നെ നിലനിൽക്കുന്നതിന് ലിപ് ലൈനറുകൾ സഹായിക്കുന്നു. ചുണ്ടുകളിൽ ഒരു ബേസ് ആയി പ്രവർത്തിക്കാൻ ലിപ് ലൈനറുകൾക്ക് കഴിയും.
ലെയറുകൾ ആയി വേണം ചുണ്ടിൽ ലിപ്സ്റ്റിക് ഇടാൻ. ഇത് ലിപ്സ്റ്റിക്കിന്റെ ദൈർഘ്യം കൂട്ടുന്നു. ആദ്യം വളരെ തിന്നായി ചുണ്ടിൽ ഇട്ട് കൊടുക്കണം. ഇതിന് ശേഷം ടിഷ്യുവച്ച് എല്ലായിടത്തും അപ്ലൈ ചെയ്യാം. ഇതിന് ശേഷം വീണ്ടും തിന്നായി അടുത്ത ലെയർ ഇട്ട് കൊടുക്കാം. ഇത് ലിപ്സ്റ്റിക്കുകൾ സ്മഡ് ആയി പോകാതിരിക്കാൻ സഹായിക്കും.
ലിപ്സ്റ്റിക്ക് ഇട്ടതിന് ശേഷം ഓയിൽ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കണം. ഇത് ചുണ്ടിലെ ലിപ്റ്റിക് അതിവേഗത്തിൽ മാഞ്ഞുപോകുന്നതിന് കാരണം ആകും. വെള്ളം കുടിയ്ക്കുമ്പോൾ സ്‌ട്രോ ഉപയോഗിക്കുന്നതും നല്ലതായിരിക്കും.
ലിപ്സ്റ്റിക് ഇട്ടതിന് മുകളിൽ അൽപ്പം പൗഡർ ഇട്ടുകൊടുക്കുന്നത് നന്നായിരിക്കും. ലിപ്സ്റ്റിക് ഇട്ടതിന് ശേഷം ഇതിന് മുകളിലായി ടിഷ്യു വയ്ക്കുക. ഇതിലേക്ക് അൽപ്പം കോംപാക്ട് പൗഡർ ഇട്ട് കൊടുക്കാം. ഇത് ലിപ്‌സ്റ്റിക്കിലെ അധിക ഈർപ്പം വലിച്ചെടുക്കുന്നു. ഇതുവഴി ലിപ്സ്റ്റിക്ക് ദീർഘനേരം ചുണ്ടിൽ തന്നെ നിൽക്കുന്നു.
ഇടയ്ക്കിടെ ലിപ്സ്റ്റിക് ഇടുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത് അറിഞ്ഞുകൊണ്ടു തന്നെ ലിപ്സ്റ്റിക് കമ്പനികൾ ലോംഗ് ലാസ്റ്റിംഗ് ലിപ്പ്സ്റ്റിക്കുകൾ വിപണിയിൽ ലഭ്യമാക്കുന്നത്.
Discussion about this post