ആലപ്പുഴ : ഉപദേശിച്ചത് ഇഷ്ടപ്പെടാത്തതിനാൽ 23 വയസ്സുകാരൻ രണ്ടുപേരെ വെട്ടി പരിക്കേൽപ്പിച്ചു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് സംഭവം നടന്നത്. സംഭവത്തിൽ തൃക്കുന്നപ്പുഴ വലിയപറമ്പ് ജ്യോതി നിവാസിൽ ജ്യോതിഷിനെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ജ്യോതിഷിന്റെ അയൽവാസിയ്ക്കും ബന്ധുവിനുമാണ് വെട്ടേറ്റത്.
വീട്ടിൽ സ്ഥിരമായി മദ്യപിച്ച് എത്തി ബഹളമുണ്ടാക്കുന്നതിന്റെ പേരിൽ ഗുണദോഷിച്ചതാണ് അയൽവാസിയായും പനിയും വെട്ടി പരിക്കേൽപ്പിക്കാൻ കാരണമായത്. കഴിഞ്ഞദിവസം രാത്രി ഒൻപതരയോടെ ആയിരുന്നു സംഭവം നടന്നത്. ജ്യോതിഷിന്റെ അയൽവാസിയായ ഷാജിമോൻ (49), ബന്ധുവായ ഉണ്ണി എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
വെട്ടുകത്തിയും പിച്ചാത്തിയും കൊണ്ടാണ് ജ്യോതിഷ് രണ്ടുപേരെയും വെട്ടി പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ പരിക്കേറ്റവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആക്രമണത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ തൃക്കുന്നപ്പുഴ എസ് ഐ അജിത്, സിപിഒമാരായ പ്രദീപ്, പ്രജു, വൈശാഖ്, കൊച്ചുമോൻ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
Discussion about this post