കായംകുളം: വയോധികയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. ആലപ്പുഴ കലവൂരിൽ സുഭദ്രയെ കൊന്നു കുഴിച്ചുമൂടിയ കേസിലെ പ്രതികളെയാണ് ഇന്ന് പോലീസ് സംഭവ സ്ഥലത്തെത്തിച്ച ചോദ്യം ചെയ്യുക. സുഭദ്ര കൊലപാതക കേസിൽ ദമ്പതികളായ മാത്യൂസും ശർമിളയും കഴിഞ്ഞ ദിവസം കേരളാ പോലീസ് മണിപ്പാലിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
കർണാടക മണിപ്പാലിൽ നിന്നാണ് പ്രത്യേക അന്വേഷണസംഘം മാത്യുസിനെയും ശർമിളയെയും പിടികൂടിയത്. കടവന്ത്ര സ്വദേശി 73 കാരിയായ സുഭദ്രയെ കലവൂരിൽ എത്തിച്ച് കൊന്ന് കുഴിച്ച് മൂടിയ വിവരം പുറത്തിറഞ്ഞ് മൂന്നാം ദിവസമാണ് പ്രതികൾ പിടിയിലാകുന്നത്. ഉഡുപ്പിയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെ മണിപ്പാലിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് രക്ഷപെടാനുള്ള യാത്രാമധ്യേയാണ് പ്രതികൾ പിടിയിലായത്.
കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത് നിഗമനം. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുള്ളതിനാൽ പോസ്റ്റ്മോർട്ടം ബുദ്ധിമുട്ടേറിയതായിരിന്നു. ശരീരത്തിൽ ക്രൂരമർദ്ദനം ഏറ്റതായി പോസ്റ്റുമോട്ടത്തിൽ പ്രാഥമിക വിവരമുണ്ടെങ്കിലും മരണകാരണം എന്താണെന്ന് വ്യക്തമല്ല. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരും എന്നാണ് പ്രതീക്ഷിക്കുന്നത്. സുഭദ്രയുടെ സ്വർണം കവരുക മാത്രമായിരുന്നോ അതോ മറ്റു കാരണങ്ങൾ ഉണ്ടോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.
Discussion about this post