തിരുവനന്തപുരം : ഓണം അടുത്തതോടെ ആഭരണ പ്രേമികളെ ഞെട്ടിച്ച് സ്വർണ വിലയിൽ വർദ്ധനവ്. ഇന്ന് പവന് 960 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 54,600 രൂപയായി. ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഒരു ഗ്രാം സ്വർണത്തിന് 120 രൂപയാണ് ഉയർന്നത്. ഇതോടെ 6,825 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തിൽ 53,360 രൂപയായിരുന്നു സ്വർണവില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും ഇത് തന്നെയായിരുന്നു. തുടർന്ന് വില ഉയരുന്നതാണ് ദൃശ്യമായത്. ഒരാഴ്ചയ്ക്കിടെ ഏകദേശം 1300 രൂപയാണ് സ്വർണത്തിന്റെ വില വർദ്ധിച്ചത്.
Discussion about this post