എറണാകുളം: സിനിമയെക്കുറിച്ച് തന്നെ സ്വപ്‌നം കാണാൻ പ്രേരിപ്പിച്ചത് പൃഥിരാജ് ആണെന്ന് നടൻ ടൊവിനോ തോമസ്. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ ആണ് അദ്ദേഹം പൃഥ്വിരാജിന്റെ പേര് പരാമർശിച്ചത്. ചിത്രം കാണുമെന്ന് പൃഥ്വിരാജ് പറഞ്ഞതായി സംവിധായകൻ ജിതിൻ ലാലും പ്രതികരിച്ചു.
സിനിമയെക്കുറിച്ച് അംമ്പീഷ്യസായി സ്വപ്‌നം കാണാൻ പ്രേരിപ്പിച്ചത് പൃഥ്വിരാജ് ആണ്. അദ്ദേഹത്തിന്റെ പക്കൽ നിന്നാണ് ഇതിനെല്ലാമുള്ള പ്രോത്സാഹനം നമുക്ക് കിട്ടുക- ടൊവിനോ പറഞ്ഞു.
അജയന്റെ രണ്ടാം മോഷണം ഇറങ്ങുന്നതിന് മുൻപ് ചിത്രം പൃഥ്വിരാജിനെ കാണിക്കണം എന്നുണ്ടായിരുന്നുവെന്ന് ജിതിൻ ലാലും വ്യക്തമാക്കി. എന്നാൽ അതിന് കഴിഞ്ഞില്ല. സിനിമ കാണുമെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും ജിതിൻ ലാൽ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് അജയന്റെ രണ്ടാം മോഷണം തിയറ്ററുകളിൽ റിലീസ് ആയത്. ആദ്യ ദിനം തന്നെ വലിയ സ്വീകാര്യതയായിരുന്നു പഠനത്തിന് ലഭിച്ചത്. ആദ്യ ദിനം തന്നെ 3.19 കോടി രൂപയായിരുന്നു സിനിമ നേടിയത്.
Discussion about this post