കാസർകോഡ് : കാസർകോഡ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി അപകടം. പാളം മുറിച്ചു കടക്കുകയായിരുന്നു മൂന്ന് പേർ മരിച്ചു. സമീപസ്ഥലത്ത് ഉണ്ടായിരുന്ന കല്യാണത്തിൽ പങ്കെടുത്ത ശേഷം ട്രെയിൻ കയറാൻ എത്തുകയായിരുന്ന 3 സ്ത്രീകളാണ് മരിച്ചത്.
കോയമ്പത്തൂർ-ഹിസാർ ട്രെയിൻ തട്ടിയാണ് മൂന്ന് സ്ത്രീകൾ മരിച്ചത്. കോട്ടയം ചിങ്ങവനം സ്വദേശികളായ ചിന്നമ്മ (70), ആലീസ് തോമസ് (69), എയ്ഞ്ചൽ (30) എന്നിവരാണ് മരിച്ചത്. അശ്രദ്ധയോടെ റെയിൽവേ പാളം മുറിച്ചു കടക്കാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്.
കള്ളാറിൽ കല്യാണവിരുന്നിനായി എത്തിയ എത്തിയശേഷം തിരികെ മടങ്ങാനായി റെയിൽവേ സ്റ്റേഷനിലേക്ക് വരുകയായിരുന്നു മൂന്ന് സ്ത്രീകളും. ട്രെയിൻ തട്ടി ചിന്നി ചിതറിയ നിലയിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കാഞ്ഞങ്ങാട് പോലീസും റെയിൽവേ പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Discussion about this post