എറണാകുളം: മഹാബലി സാക്ഷാൽ വിഷ്ണു ഭഗവാൻ തന്നെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ശ്രീശങ്കരനും പിന്ന ശ്രീനാരായണ പരമഗുരുദേവനും തെറ്റായി വ്യാഖ്യാനിക്കപട്ട കേരളക്കരയിൽ മഹാബലിയെക്കുറിച്ചും തെറ്റായ പ്രചാരണം നടക്കുന്നതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. പൂക്കളത്തിന്റെ മദ്ധ്യഭാഗത്തായി പ്രതിഷ്ഠിക്കുന്നത് സാക്ഷാൽ വിഷ്ണു ഭഗവാനെ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
രാജാ രവിവർമ്മ വരച്ച ചിത്രങ്ങളാണ് മലയാളക്കരയിൽ ദൈവസങ്കൽപ്പങ്ങളിൽ പ്രചുരപ്രചാരം നേടിയവയവതെല്ലാം. വിഷ്ണുവും ശിവനും ദുർഗ്ഗയും പിന്നെ പരശതം മൂർത്തികളും. മഹാബലി മാത്രം അതിൽപെടാതെങ്ങനെപോയി എന്നതു കൗതുകകരം. കുടവയറും കോമാളിവേഷവും ചാർത്തിക്കൊടുത്തതാരാണെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ. തൃക്കാരയപ്പൻ വെറുമൊരപ്പനല്ല.ശരിക്കും വിഷ്ണു ഭഗവാൻ തന്നെയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മാവേലിമന്നനെ വരവേൽക്കാൻ മലയാളികൾ അണിയിച്ചൊരുക്കുന്ന പൂക്കളത്തിന്റെ മധ്യഭാഗത്ത് ഭക്ത്യാദരപൂർവ്വം പ്രതിഷ്ഠിക്കുന്നത് മാവേലിരാജനെ ചവിട്ടിത്താഴ്ത്തിയെന്ന കുറ്റം ആരോപിക്കപ്പെടുന്ന സാക്ഷാൽ ഭഗവാൻ തന്നെയെന്നത് വിധിവൈപരീത്യം. ശ്രീശങ്കരനും പിന്ന ശ്രീനാരായണ പരമഗുരുദേവനും തെറ്റായി വ്യാഖ്യാനിക്കപട്ട കേരളക്കരയിൽ മഹാബലിയും വാമനമൂർത്തിയും പെട്ടുപോയില്ലെങ്കിലേ അത്ഭുതമുള്ളൂയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post