കോഴിക്കോട്: വൻതോതിൽ കഞ്ചാവ് ശേഖരവുമായി ബംഗാൾ സ്വദേശിനികളായ രണ്ട് സ്ത്രീകൾ പിടിയിൽ. ഫാത്തിമ ഖാത്തൂൽ (32), റോജിന മണ്ഡൽ (28) എന്നിവരെയാണ് റെയിൽവേ സ്റ്റേഷൻ പാലത്തിനുസമീപം വെച്ച് കഞ്ചാവുമായി പോലീസ് പിടികൂടിയത്. ഏതാണ്ട് 11 കിലോയിലധികം കഞ്ചാവ് ഇവരിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ബംഗാളിൽ നിന്നും കോഴിക്കോട്, അരീക്കോട് ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിൽപനക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. ട്രെയിൻ മാർഗം ബാഗിൽ കഞ്ചാവുമായെത്തിയ ഇരുവരും കാരിയർമാരായി പ്രവർത്തിക്കുന്നവരാണെന്നാണ് നിലവിൽ പോലീസ് വ്യക്തമാക്കുന്നത്.
Discussion about this post