ഷിംല: അനധികൃതമായി മസ്ജിദ് നിർമ്മിച്ച ഭൂമി തിരികെ നൽകണമെന്ന ആവശ്യവുമായി ഹിമാചൽ പ്രദേശിലെ ഹൈന്ദവ വിശ്വാസികൾ. കല്ലുവിലെ ജമാ മസ്ജിദും ഇത് സ്ഥിതിചെയ്യുന്ന ഭൂമിയും കയ്യേറിയതാണെന്നും, ഇത് സർക്കാരിന് തന്നെ തിരിച്ച് നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. മസ്ജിദിന് മുൻപിൽ തടിച്ച് കൂടിയ വിശ്വാസികൾ ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസം ആയിരുന്നു ഹിന്ദു വിശ്വാസികളുടെ ശക്തമായ പ്രതിഷേധത്തിന് ജമാമസ്ജിദും പരിസരവും വേദിയായത്. പ്രതിഷേധത്തിന് വിശ്വഹിന്ദു പരിഷത് നേതൃത്വം നൽകി. സംഘടനയുടെ നേതൃത്വത്തിൽ സംഘടിച്ച് എത്തിയ ഹൈന്ദവ വിശ്വാസികൾ മസ്ജിദ് പൊളിച്ച് നീക്കി ഭൂമി സർക്കാരിന് തന്നെ തിരികെ നൽകണം എന്ന് അറിയിക്കുകയായിരുന്നു.
50 വർഷങ്ങൾ മുൻപായിരുന്നു പ്രദേശത്ത് ഈ മസ്ജിദ് പണി കഴിപ്പിച്ചത്. നിർമ്മണ വേളയിൽ തന്നെ ഇതുമായി ബന്ധപ്പെട്ട് ചില പരാതികൾ ഉയർന്നിരുന്നു. മസ്ജിദ് നിലനിൽക്കുന്ന ഖാദി ബോർഡിന് കീഴിലുള്ളതാണെന്നാണ് ഹൈന്ദവ വിശ്വാസികൾ വ്യക്തമാക്കുന്നത്. മസ്ജിദ് നിർമ്മിച്ച ശേഷം 2000 ത്തിൽ അധികൃതരുടെ അനുമതിയില്ലാതെ ഇതിൽ കൂടുതൽ നിലകൾ നിർമ്മിച്ചിരുന്നു. അപ്പോഴും ശക്തമായ പ്രതിഷേധം ആയിരുന്നു ഉയർന്നുവന്നിരുന്നത്.
Discussion about this post