ന്യൂഡൽഹി : ജമ്മു കാശ്മീരിൽ ആദ്യഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ മൂന്നാംദിവസവും ഭീകരരുമായി ഏറ്റുമുട്ടൽ തുടർന്ന് സൈന്യം. പൂഞ്ചിലും കത്വയിലുമാണ് ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നത് . പൂഞ്ചിലെ പത്തനട്ടീർ മേഖലയിലാണ് രാവിലെ ഏറ്റുമുട്ടൽ തുടങ്ങിയത്. സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
മൂന്ന് ലഷ്‌കർ ഇ തൊയ്‌ബ ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇവരിലൊരാൾ സംഘടനയുടെല കമാൻഡർമാരിൽ ഒരാളാണെന്നും റിപ്പോർട്ടുണ്ട്.. ബുധനാഴ്ചയാണ് ജമ്മുകാശ്‌മീരിലെ ആദ്യ ഘട്ടവോട്ടിംഗ് നടക്കുന്നത്.കഴിഞ്ഞ ഏതാനും മാസങ്ങളായി ജമ്മു കശ്മീർ മേഖലയിൽ തീവ്രവാദ പ്രവർത്തനങ്ങൾ കൂടി വരുകയാണ്. ഇതിനെ ഫലപ്രദമായി നേരിടുന്നതിൽ സൈന്യം ഓരോ തവണയും വിജയിക്കുന്നുണ്ട്.
എന്നാൽ സംഘടിതമായ ലക്ഷ്യത്തോടെ നടക്കുന്ന ഈ തീവ്രവാദ പ്രവർത്തനത്തിന് കേന്ദ്രത്തിലെ സ്ഥിരതയുള്ള സർക്കാരിന്റെ പ്രതിച്ഛായ തകർക്കുക എന്ന ലക്‌ഷ്യം ഉള്ളതായാണ് വിലയിരുത്തപ്പെടുന്നത്.
Discussion about this post