ലണ്ടൻ: ഇന്ത്യ ഒരു മൂന്നാം ലോക രാജ്യമാണെന്ന ധാരണയിൽ പ്രശസ്ത ഇന്ത്യൻ പാചക വിദഗ്ധൻ വിനോദ് ഖന്നയോട് വിശപ്പിനെ കുറിച്ച് ചോദിച്ച ബി ബി സി അവതാരകന് മുഖമടച്ച മറുപടി. “നിങ്ങൾ ഇന്ത്യയിൽ നിന്നല്ലേ, നിങ്ങൾ അവിടെ നിന്നുള്ള ധനിക കുടുംബത്തിൽ നിന്നല്ലല്ലോ, അത് കൊണ്ട് തന്നെ വിശപ്പിനെ കുറിച്ചുള്ള നിങ്ങളുടെ ധാരണ അവിടെ നിന്നും ലഭിച്ചതായിരിക്കും അല്ലെ” എന്നാണ് അവതാരകൻ ചോദിച്ചത്.
ഇന്ത്യ ഇപ്പോഴും ഒരു മൂന്നാം ലോക രാജ്യമാണെന്നും ഇന്ത്യയിലെ ജനങ്ങൾക്ക് ഭക്ഷണം ഇല്ലെന്നുമുള്ള കൊളോണിയൽ ചിന്താഗതിയിൽ മുൻവിധിയായിരുന്നു അവതാരകനുണ്ടായിരുന്നത്.എന്നാൽ വിനോദ് ഖന്നയുടെ മറുപടി കേട്ടതോടെ പിന്നീട് അല്പസമയം നിശ്ശബ്ദനാകുന്ന അവതാരകനെയാണ് നമുക്ക് കാണാൻ കഴിയുന്നത്.
“എനിക്ക് വിശപ്പിനെ കുറിച്ച് ധാരണയുണ്ട്, പക്ഷെ എന്റെ ഈ ധാരണ വന്നിട്ടുള്ളത്, ഇന്ത്യയിൽ നിന്നല്ല മറിച്ച് അമേരിക്കയിലെ ന്യൂയോർക്കിൽ നിന്നാണ് എന്നായിരുന്നു വിനോദ് ഖന്നയുടെ മറുപടി. ഞാൻ ജനിച്ചത് അമൃത്സറിലാണെന്നും അവിടെ എല്ലാ തെരുവുകളിലും പൊതു പാചകശാലകൾ ഉണ്ടാകുമെന്നും അദ്ദേഹം തുറന്നടിച്ചു.
ഇന്ത്യ ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിച്ചിട്ട് ദശകങ്ങളായെന്നും, ലോകത്തെ ഏറ്റവും വലിയ 10 ഭക്ഷ്യ കയറ്റുമതിക്കാരിൽ പെട്ട ഒരു രാജ്യമാണ് ഇന്ത്യയെന്നും ഇപ്പോഴും മനസിലാകാതെ കോളോണിയലിസ്റ്റ് മനോഭാവത്തിൽ ചിന്തിച്ച ബി ബി സി അവതാരകന് എന്തായാലും മുഖമടച്ച മറുപടിയാണ്, ഇന്ത്യൻ വംശജനും അമേരിക്കൻ സ്വദേശിയുമായ വിനോദ് ഖന്ന നൽകിയത്.
ഒബാമക്ക് വരെ ഭക്ഷണം പാകം ചെയ്ത് നൽകിയ, അനവധി ടി വി ഷോകളിൽ പങ്കെടുത്തിട്ടുള്ള വ്യക്തിയാണ് വിനോദ് ഖന്ന.
Discussion about this post