ന്യൂഡൽഹി: സൗജന്യമായി ആധാര്‍ പുതുക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 14വരെ നീട്ടി കേന്ദ്രം . സെപ്റ്റംബര്‍ 14 ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്ന തിയതി. എന്നാൽ പുതുക്കിയ തിയതി ഡിസംബർ വരെയുണ്ട്. മൂന്ന് മാസത്തേക്കാണ് നിലവിൽ തിയതി നീട്ടി നൽകിയിട്ടുള്ളത്. പൗരന്മാർ പത്തു വര്‍ഷത്തില്‍ ഒരു തവണയെങ്കിലും ആധാര്‍ വിവരങ്ങള്‍ പുതുക്കി നൽകണമെന്ന് യുണീക്ക് ഐഡന്റിഫിക്കഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കിയിരുന്നു.
ആധാർ കാർഡ് ഓൺലൈൻ ആയി പുതുക്കാവുന്നതാണ്. തിരിച്ചറിയല്‍, വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ http://myaadhaar.uidai.gov.in എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്താണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. അതേസമയം മൊബൈല്‍ നമ്പർ ആധാർ കാർഡുമായി ബന്ധിപ്പിച്ചവര്‍ക്കു മാത്രമേ ഓണ്‍ലൈനായി പുതുക്കാനുള്ള അവസരമുള്ളൂ . അതേസമയം അക്ഷയ-ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും ആധാർ കാർഡ് പുതുക്കാം. സേവനത്തിന് 50 രൂപ മാത്രമാണ് ഫീസ്.
Discussion about this post