എറണാകുളം: ജോലി ഭാരം മൂലം മകൾ മരിച്ചതിന് പിന്നാലെ മകൾ േജാലി ചെയ്തിരുന്ന കമ്പനിയിലേക്ക് ഹൃദയഭേദകമായ കത്തുമായി പെൺകുട്ടിയുടെ അമ്മ. 26 വയസുകാരിയായ മകൾ മരിച്ചതിന് പിന്നാലെയാണ് അക്കൗണ്ടിംഗ് മേഖലയിലെ ഭീമന്മാരായ പൂനെയിലെ ഏണസ്റ്റ് ആൻഡ് യംഗ്(ഇവൈ) കമ്പനിയെ അഭിസംബേഗാധന ചെയ്തുകൊണ്ട് കത്തെഴുതിയത്. മലയാളിയായ അന്ന സെബാസ്റ്റിയൻ ആണ് ജോലി ഭാരം മൂലം മരിച്ചത്.
മാർച്ചിലാണ് അന്ന ഇവൈയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആയി ജോലിയിൽ പ്രവേശിച്ചതെന്ന് അമ്മയായ അനിത പറയുന്നു. തന്റെ മകൾ മരിച്ചതിന് ശേഷം, സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പോലും കമ്പനിയിൽ നിന്നും ആരും വന്നിരുന്നില്ലെന്ന് അമ്മ കത്തിൽ ചൂണ്ടിക്കാട്ടി. ഇവൈ ഇന്ത്യ ചെയർമാൻ രാജീവ് മോനിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിൽ മകളെ അനിത പോരാളിയെന്നാണ് വിളിച്ചത്.
‘ ഇവൈയിലേത് അന്നയുടെ ആദ്യത്തെ ജോലിയായിരുന്നു. അവളൊരു പോരാളിയായിരുന്നു. സ്‌കൂളിലും കോളേജിലുമെല്ലാം അവൾ ടോപ്പർ ആയിരുന്നു. ഇവൈയിലും അവൾ അക്ഷീണം പ്രയത്‌നിച്ചിരുന്നു. എന്നാൽ, ജോലിഭാരവും പുതിയ ജോലി അന്തരീക്ഷവും നീണ്ട മണിക്കൂറുകളുടെ ജോലിയും അവളെ ശാരീരികമായും മാനസികമായും മോശമായി ബാധിച്ചു. ഉത്കണ്ഠയും ഉറക്കമില്ലായ്മയും മാനസിക സമ്മർദ്ദവും അവളെ പിടികൂടി. എന്നാൽ, കഠിനാധ്വാനവും സ്ഥിരോത്സാഹവുമാണ് വിജയത്തിന്റെ താക്കോലെന്ന് വിശ്വസിച്ച് അവൾ പിന്നെയും സ്വയം മുന്നോട്ട് പോയി.
എന്നാൽ, പൂനെയിലെ അവളുടെ സിഎ കോൺവോക്കേഷൻ സമയമായപ്പോഴേക്കും ആരോഗ്യം മോശമായി. ജൂലൈ ആറിന് അവളുടെ കോൺവക്കേഷനിൽ പങ്കെടുക്കാൻ ഞാനും ഭർത്താവും കൊച്ചിയിൽ നിന്നും പൂനെയിലേക്ക് പോയി. കഴിഞ്ഞ ഒരാഴെ്ച്ചയായി ജോലിഎ കഴിഞ്ഞ് പിജിയിലെത്തുമ്പോൾ നെഞ്ച് വേദനയുണ്ടാകുന്നതായി പറഞ്ഞതുകൊണ്ട് ഞങ്ങൾ അവളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, മറ്റ് കുഴപ്പമൊന്നുമില്ലെന്നും ഉറക്കമില്ലായ്മയും ഭക്ഷണം കഴിക്കാത്തതുമാണ് പ്രശ്‌നമെന്ന് പറഞ്ഞതോടെ ഞങ്ങൾക്ക്ആശ്വാസമായി. ലീവ് കിട്ടില്ലെന്ന് പറഞ്ഞ് അന്നും അവൾ ജോലിക്ക് പോയിരുന്നു’- അനിത കത്തിലെഴുതി.
അന്ന ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് കുറേ പേർ ജോലിഭാരം കാരണം ജോലി ഉപേക്ഷിച്ചിരുന്നു. എന്നാൽ, അവൾക്ക് സ്വന്തം ജീവൻ തന്നെ ഈ മജാലി കൊണ്ട് ബലി കൊടുക്കേണ്ടി വരുമെന്ന് കരുതിയില്ലെന്നും അമ്മ കത്തിൽ പറയുന്നു. ഔദ്യോഗികമായി ചെയ്യേണ്ട ജോലി കൂടാതെ എക്‌സ്ട്രാ ജോലയും പലപ്പോഴും അവൾക്ക് ചെയ്യേണ്ടി വന്നിരുന്നു. വസ്ത്രം പോലും മാറാതെ കിടക്കയിലേക്ക് വന്നുവീഴുകയാണ് പലപ്പോഴും അവൾ ചെയ്യാറ്. ജോലി വേണ്ടെന്ന് വക്കാൻ നിരവധി തവണ പറഞ്ഞെങ്കിലും അവൾ തോറ്റ് പിന്മാറാൻ തയ്യാറായിരുന്നില്ല.ഒരിക്കലും അവൾ മാനേജർമാരെ കുറ്റം പറഞ്ഞിരുന്നില്ല. എന്നാൽ, തങ്ങൾക്ക് മൗനം പാലിക്കാൻ കഴിയില്ല. പുതിയതായി ജോലിക്ക് വരുന്ന കുട്ടികളെ രാപ്പകലില്ലാതെ ഒരു ലീവുപോലുമില്ലാതെ ജോലി ചെയ്യിപ്പിച്ച് കൊല്ലാക്കൊല ചെയ്യുന്നതിന് ഒരു ന്യായവുമില്ല. എനിക്കവളെ സംരക്ഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ആരോഗ്യമാണ് എറ്റവും വലുതെന്ന് പറയുമായിരുന്നു. പക്ഷേ, അന്നയുടെ കാര്യത്തിൽ സമയം ഒരുപാട് വൈകിപ്പോയെന്നും അനിത പറഞ്ഞു.
തന്റെ മകളുടെ മരണം കൊണ്ടെങ്കിലും ഇവൈ ഇന്ത്യ ഉണരട്ടെയെന്നും അനിത കത്തിൽ പറഞ്ഞു. ബന്ധപ്പെട്ട അധികാരികളിലേക്ക് ഈ കത്ത് എത്തട്ടെയെന്നാണ് ആഗ്രഹിക്കുന്നതെന്നും കത്തിലൂടെ അനിത പറഞ്ഞു.
Discussion about this post