അപകട ഭീഷണിയില്ലാത്ത, കൂട്ടിയടിക്കാത്ത 2024 പി ടി 5 എന്ന ചെറിയ ഛിന്നഗ്രഹത്തിന്റെ വരവിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് ഭൂമി. കൂട്ടിയിടി ഉണ്ടാകില്ലെങ്കിലും അതി വിചിത്രമായ മറ്റൊരു കാര്യത്തിന് ഈ ഛിന്നഗ്രഹം കാരണമാകും. അതായത് ചന്ദ്രന് സമാനമായി ഏതാണ്ട് രണ്ട് മാസത്തോളം ഈ ഛിന്നഗ്രഹം ഭൂമിയെ ചുറ്റും. ഈ മാസം അവസാനത്തോടെയാണ് 2024 പി ടി 5 ഭൂമിയുടെ പരിസരത്തേക്ക് വരുന്നത്.
അമേരിക്കൻ ജ്യോതിശാസ്ത്ര സൊസൈറ്റിയുടെ ഗവേഷണ കുറിപ്പുകളിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധം അനുസരിച്ച്, നവംബർ വരെ ഭൂമിയുടെ ഗുരുത്വാകർഷണത്താൽ ഛിന്നഗ്രഹം താൽക്കാലികമായി പിടിക്കപ്പെടും. ആസ്റ്ററോയ്ഡ് ടെറസ്ട്രിയൽ-ഇംപാക്റ്റ് ലാസ്റ്റ് അലേർട്ട് സിസ്റ്റം (അറ്റ്ലസ്) ആണ് ആഗസ്റ്റ് 7-ന് ഇതിനെ കണ്ടെത്തിയത്. ഭൂമിയുടെ ഗുരുത്വാകർഷണബലത്തിൽ നിന്ന് മോചനം നേടുന്നതിന് മുമ്പ് ഇത് സെപ്റ്റംബർ 29 മുതൽ നവംബർ 25 വരെ ഭൂമിയെ പരിക്രമണം ചെയ്യും.
എന്നാൽ ശാസ്ത്രജ്ഞന്മാരെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ കാര്യമല്ല. പൂർണ്ണ ഭ്രമണപഥം പൂർത്തിയാക്കാത്തതിനാൽ ജ്യോതിശാസ്ത്രജ്ഞർ ഇതിനെ “താത്കാലികമായി പിടിച്ചെടുക്കുന്ന ഫ്ലൈബൈ” എന്നാണ് വിളിക്കുന്നത് . നേരെമറിച്ച്, പൂർണ്ണ ഭ്രമണപഥം പൂർത്തിയാക്കുന്ന മിനി ഉപഗ്രഹങ്ങളെ “താത്കാലികമായി പിടിച്ചടക്കിയ ഓർബിറ്ററുകൾ” എന്ന് വിളിക്കുന്നു. അതായത് ഇത് സൗരയൂഥത്തിൽ നടക്കുന്ന ഒരു സ്വാഭാവികമായ കാര്യമാണെന്നും, പേടിക്കാനൊന്നും ഇല്ലെന്നും ചുരുക്കം.









Discussion about this post