തിരുവനന്തപുരം: ഓണം കഴിഞ്ഞതോടെ സാമ്പത്തികപ്രതിസന്ധിയിൽ കുടുങ്ങി സർക്കാർ. പണമില്ലായ്മ അതിരൂക്ഷമായതോടെ ട്രഷറി ധന വിനിമയത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. ഇതിനെ തുടർന്ന് അഞ്ചുലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ മാറ്റി നൽകേണ്ട എന്നാണ് ലഭിച്ച നിർദ്ദേശം . നേരത്തേ 25 ലക്ഷമായിരുന്നു പരിധി. തദ്ദേശസ്ഥാപനങ്ങളെയും കരാറുകാരെയും നിയന്ത്രണം ബാധിക്കും. വിവിധ വകുപ്പുകളിലെ ആനുകൂല്യങ്ങളും ഇതോടു കൂടി മുടങ്ങും.
ബില്ലുകൾ മാറുന്നതിന് അഞ്ചുലക്ഷം എന്ന പരിധി തദ്ദേശസ്ഥാപനങ്ങൾക്കും ബാധകമാണെന്ന് പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തികവർഷത്തിന്റെ രണ്ടാം പകുതിയിലാണ് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിപ്രവർത്തനങ്ങൾ പൊതുവെ തുടങ്ങുന്നത്. ഈ ഘട്ടത്തിൽ നിയന്ത്രണം വരുന്നതോടെ ജനോപകര പ്രദമാകുന്ന പദ്ധതികൾ പലതും ഒഴിവാക്കേണ്ടിവരും എന്ന സാഹചര്യമാണുള്ളത്.
Discussion about this post