ന്യൂഡല്‍ഹി: രാജ്യത്ത് റോഡ് നിര്‍മാണത്തില്‍ ക്രമക്കേട് വരുത്തുന്ന കമ്പനികളെ പൂട്ടാന്‍ തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍.കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് മോശം റോഡുകളുടെ കാര്യത്തില്‍ ഏജന്‍സികളേയും കരാറുകാരേയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നത്. മോശമായി പണി നടത്തുന്നവരുടെ ബാങ്ക് ഗ്യാരന്റി കണ്ടുകെട്ടുകയും പുതിയ ടെന്‍ഡറുകള്‍ക്ക് അപേക്ഷിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യുമെന്നാണ് നിതിൻ ഗഡ്‌കരി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഈസ്റ്റേണ്‍ പെരിഫറല്‍ എക്സ്പ്രസ് വേയുടെ മോശം അവസ്ഥയാണ് കേന്ദ്ര ഗതാഗത മന്ത്രിയുടെ വിമര്‍ശനത്തിന് വഴിവെച്ചത്. ഗാസിയാബാദില്‍ വൃക്ഷത്തെ നടീല്‍യജ്ഞം ഉദ്ഘാടനം ചെയ്യാന്‍ ഈ വഴി യാത്ര ചെയ്തതിന് പിന്നാലെയാണ് കടുത്ത മുന്നറിയിപ്പ് മന്ത്രി നൽകിയിരിക്കുന്നത്.
Discussion about this post