ബാംഗ്ലൂർ: ഏർണെസ്റ്റ് ആൻഡ് യങ് കമ്പനിയിൽ ജോലി ചെയ്തു കൊണ്ടിരുന്ന മലയാളി ചാർട്ടേഡ് അക്കൗണ്ടന്റ് ജോലി സമ്മർദ്ദം സഹിക്കാനാകാതെ മരണപ്പെട്ട സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. കമ്പനിയെ പ്രതിരോധത്തിലാക്കിക്കൊണ്ട് ജീവനക്കാരി നസീറ കാസിയുടെ ഇമെയിലാണ് പുറത്തുവന്നിരിക്കുന്നത്.
ജോലി സമ്മർദം കമ്പനിയിലെ സ്ഥിരം സംഭവമാണെന്നും ആഭ്യന്തര സമിതിക്ക് മുന്നിൽ പരാതി പറഞ്ഞാൽ പ്രതികാര നടപടികൾ ഉണ്ടാകുമെന്നും മെയിലിൽ പറയുന്നു. അന്നയുടെ മരണവുമായി ബന്ധപ്പെട്ട് ചെയർമാൻ ജീവനക്കാർക്ക് അയച്ച സന്ദശത്തിന് മറുപടിയെന്ന നിലയിലാണ് ജീവനക്കാരിയായ നസീറ മെയിൽ അയച്ചത്.
ഹൃദയസ്‌തംഭനം മൂലമാണ് അന്ന മരിച്ചത്. ജോലി ഭാരം മൂലം മുമ്പും അന്ന കുഴഞ്ഞുവീണിരുന്നുവെന്ന് സുഹൃത്ത് പറഞ്ഞു . ദിവസം ശരാശരി പതിനാറ് മണിക്കൂറാണ് അന്ന ജോലി ചെയ്തതെന്നും നാല് മാസത്തിനിടെ മൂന്ന് ദിവസം മാത്രമാണ് അവധി കിട്ടിയതെന്നും അവർ ഒരു സ്വകാര്യ മദ്ധ്യമത്തോടാണ് തുറന്ന് പറഞ്ഞത് .ഭക്ഷണം കഴിക്കാൻ പോലും അഞ്ച് മിനിട്ടാണ് കിട്ടിയിരുന്നതെന്നും ഉറങ്ങാൻ പോലും സാധിക്കുന്നില്ലെന്നും മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്ന് അന്ന പറയാറുണ്ടെന്നും സുഹൃത്ത് വ്യക്തമാക്കി.
ജോലി ഭാരത്തെ തുടർന്ന് രാജി വെക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും അതിനു മുമ്പ് തന്നെ മരണം കാർഡിയാക് അറസ്റ്റിന്റെ രൂപത്തിൽ അന്നയുടെ ജീവനെടുക്കുകയായിരിന്നു. അതെ സമയം ജീവനക്കാരി മരണപ്പെട്ട വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post