വാഷിംഗ്‌ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന വേളയിൽ, രാജ്യത്തിന് പുറത്തേക്ക് കടത്തിയ 297 പുരാവസ്തുക്കൾ അമേരിക്ക ഇന്ത്യക്ക് കൈമാറി.
“പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ, ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെടുകയോ കടത്തുകയോ ചെയ്ത 297 പുരാവസ്തുക്കൾ തിരികെ കൊണ്ടുവരാൻ യു.എസ് ഇടപെട്ടു”പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഔദ്യോഗിക പ്രസ്താവന വ്യക്തമാക്കി.
സാംസ്കാരിക ബന്ധം ആഴത്തിലാക്കുകയും സാംസ്കാരിക സ്വത്തുക്കളുടെ അനധികൃത കടത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് നമ്മൾ. അതിന്റെ ഭാഗമായി അമൂല്യമായ 297 പുരാവസ്തുക്കൾ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് ഉറപ്പാക്കിയതിന് പ്രസിഡൻ്റ് ബൈഡനോടും യുഎസ് സർക്കാരിനോടും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. എക്‌സിൽ എഴുതിയ കുറിപ്പിൽ മോദി പറഞ്ഞു.
2000 ബിസിഇ മുതൽ 1900 സിഇ വരെ ഏകദേശം 4,000 വർഷത്തോളം പഴക്കമുള്ള പുരാവസ്തുക്കൾ ഇന്ത്യയിലുടനീളമുള്ള വിവിധ പ്രദേശങ്ങളിൽ നിന്നാണ്. ഈ പുരാവസ്തുക്കളിൽ ഭൂരിഭാഗവും കിഴക്കൻ ഇന്ത്യയിൽ നിന്നുള്ള ടെറാക്കോട്ട ഇനങ്ങളാണ്, മറ്റുള്ളവ കല്ല്, ലോഹം, മരം, ആനക്കൊമ്പ് എന്നിവയിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്.
Discussion about this post