ഹരിയാനയിൽ തിരഞ്ഞെടുപ്പ് റാലിയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ് , ആ പഴയ പാർട്ടിയുടെ ഘടന അയോധ്യയിലെ ബാബരി പോലെ “ജീർണ്ണിച്ചു പോയിരിക്കുന്നു” എന്ന് യോഗി ആദിത്യനാഥ് തുറന്നടിച്ചു.
ഏക് ധക്കാ ഔർ ദോ, ബാബരി ധഞ്ചേ കോ തോഡ് ദോ’ എന്ന മുദ്രാവാക്യം ശ്രീരാമഭക്തർ ഉയർത്തിയപ്പോൾ അയോധ്യയിലെ ബാബറി (മസ്ജിദ്) നിർമിതി തകർന്നു പോയി. സമാനമായി ഇന്ന് കോൺഗ്രസിൻ്റെ ഘടന തകർന്നിരിക്കുന്നു. യോഗി ആദിത്യനാഥ് പറഞ്ഞു. കോൺഗ്രസിന്റെ ഘടനയോടൊപ്പം തകർന്നത് അഴിമതിയുടെ ഘടനയാണെന്നും അദ്ദേഹം തുറന്നടിച്ചു.
അതേസമയം ഐക്യത്തിനായുള്ള തൻ്റെ ആഹ്വാനം ആദിത്യനാഥ് ആവർത്തിച്ച് പറഞ്ഞു, “ഞാൻ നിങ്ങളോട് ഈ അഭ്യർത്ഥന നടത്താൻ വന്നതാണ്, അവർ ജാതി രാഷ്ട്രീയം നടത്തി നിങ്ങളെ ഭിന്നിപ്പിക്കാൻ ആഗ്രഹിക്കുന്നു, അതിന് അനുവദിക്കരുത്. ഭിന്നിച്ചാൽ അവർ നിങ്ങളെ മുറിച്ചു കളയും, ഒരുമിച്ചു നിന്നാൽ നമുക്ക് രക്ഷപ്പെടാം, അദ്ദേഹം ഹിന്ദുക്കളോടായി പറഞ്ഞു.
Discussion about this post