തിരുവനന്തപുരം: വൈദ്യുതി ഉപഭോക്താക്കളിൽ നിന്നും ചെറിയൊരു തെറ്റ് വന്നാൽ തന്നെ കണക്ഷൻ വിച്ഛേദിക്കുന്നവരാണ് കെ എസ് ഇ ബി ഉദ്യോഗസ്ഥർ. ഇതടക്കം കർശനമായ നടപടികളിലേക്ക് പലപ്പോഴും കടക്കുന്ന കെ എസ് ഇ ബി എന്നാൽ അവരുടെ ഉത്തരവാദിത്തങ്ങൾ ജനങ്ങളിൽ നിന്നും മറച്ചു വെക്കുകയാണ് ചെയ്യുന്നത്. നിരവധി അവകാശങ്ങളാണ് വൈദ്യുതി ഉപഭോക്താവിന് ഉള്ളത്, എന്നാൽ ഇതൊക്കെ രഹസ്യമാക്കി വച്ച് തടിതപ്പുകയാണ് കെ എസ് ഇ ബി.
വൈദ്യുതി മുടങ്ങി നിശ്ചിത സമയത്തിനകം പുനഃസ്ഥാപിച്ചില്ലെങ്കിൽ ഉപഭോക്താവിന് ദിവസം 25 രൂപ നഷ്ടപരിഹാരം കെ.എസ്.ഇ.ബി നൽകണം. വോൾട്ടേജ് കുറഞ്ഞാലും നഷ്ടപരിഹാരം ഉണ്ട്. ഉടമസ്ഥാവകാശം മാറ്റാൻ 15 ദിവസത്തിലേറെ എടുത്താൽ പ്രതിദിനം 50 രൂപയാണ് കെ എസ് ഇ ബി നൽകേണ്ടത് . ബാക്കി എല്ലാ കാര്യത്തിലും കാർക്കശ്യ മനോഭാവം തുടരുന്ന കെ എസ് ഇ ബി സേവനങ്ങളിൽ വീഴ്ചയുണ്ടായാൽ നഷ്ടപരിഹാരം നൽകുന്ന ഇത്തരം വ്യവസ്ഥകൾ ജനങ്ങളിൽ നിന്ന് മറച്ചുവച്ചിരിക്കുകയാണ് .
ഇതുസംബന്ധിച്ച സ്റ്റാൻഡേർഡ് ഒഫ് പെർഫോമൻസ് പട്ടിക വിരലിലെണ്ണാവുന്ന ഓഫീസുകളിൽ മാത്രമാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. ഇത് പ്രദർശിപ്പിക്കണം എന്നാണ് നിലവിൽ നിയമം. ഇത്തരം വ്യവസ്ഥയെ കുറിച്ച് അറിയാത്തതിനാൽ വളരെക്കുറച്ച് പരാതികൾ മാത്രമാണ് കെ എസ് ഇ ബി ക്കെതിരെ പോകുന്നത്.
Discussion about this post