മുംബൈ: മേക്ക് ഇന്‍ ഇന്ത്യ സെന്റര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈയില്‍ ഉദ്ഘാടനം ചെയ്തു. ബാന്ദ്ര കുര്‍ല കോംപ്ലക്‌സിലാണ് മേക്ക് ഇന്‍ ഇന്ത്യ സെന്റര്‍. കേന്ദ്രവും മഹാരാഷ്ട്ര സര്‍ക്കാരും സംയുക്തമായി സംഘടിപ്പിക്കുന്ന മേക്ക് ഇന്‍ ഇന്ത്യ വീക്കിനും മോദി തുടക്കം കുറിച്ചു.
ഇന്ത്യയുടെയും വിദേശ രാജ്യങ്ങളുടെയും വിവിധ മേഖലകളിലെ കണ്ടുപിടുത്തങ്ങളും നിര്‍മിതികളും മേക്ക് ഇന്‍ ഇന്ത്യ വീക്കിലെ സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കും. മോദി സര്‍ക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നാണ് മേക്ക് ഇന്‍ ഇന്ത്യ.
Discussion about this post