വസ്ത്രങ്ങൾ എന്നും നിറംമങ്ങാതെ പുതിയത് പോലെ ഇരിക്കാൻ ആരാണ് ആഗ്രഹിക്കാത്തത് അല്ലേ. ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ഒരുകാലം കഴിഞ്ഞാൽ നിറംമങ്ങി ഉപയോഗിക്കാൻ പറ്റാതെയാകും. ഈ സാഹചര്യത്തിലാണ് കംഫർട്ട് ഹിറ്റാകുന്നത് വസ്ത്രങ്ങളെ ഫ്രഷ് ആക്കി വയ്ക്കുന്ന നല്ലമണം നൽകി നിറം പോകാതെ കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന ഇവ വാങ്ങാൻ അമ്മമാർ ക്യൂ നിൽക്കാൻ തുടങ്ങി. എന്നാലിതിന് കാശ് അത്ര ചിലാക്കാതെ വീട്ടിൽ ഉണ്ടാക്കാനുള്ള വിദ്യ പരീക്ഷിച്ചാലോ? വളരെ കുറച്ച് സാധനങ്ങളാണ് ഇതിന് ആവശ്യം.
കോൺഫ്‌ളോർ, വെള്ളം,വിനാഗിരി,ഗ്ലിസറിൻ,എസൻഷ്യൽ ഓയിൽ ,ഫുഡ് കളർ എന്നിവയാണ് കംഫർട്ട് ഉണ്ടാക്കാൻ ആവശ്യമായിട്ടുള്ളത്.
മൂന്ന് സ്പൂൺ കോൺഫ്‌ളോർ എടുത്ത് അതിലേക്ക് ഒന്നരഗ്ലാസ് വെള്ളം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. കട്ട കെട്ടാതെ വേണം ഇത് ചെയ്യാൻ. അടുപ്പിൽ വച്ച് ഇത് നന്നായി ഇളക്കി കുറുക്കിയെടുക്കണം. അത്രയധികം സമയം വേണ്ട ജോലി അല്ല ഇത്. തുടർന്ന് കംഫർട്ടിന്റെ ഒരു പരുവം ആവുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം.
ചൂടാറും മുൻപ് മൂന്ന് ടേബിൾ സ്പൂൺ വിനാഗിരി,രണ്ട് ടേബിൾ സ്പൂൺ ഗ്ലിസറിൻ എന്നിവ ചേർക്കുക. കംഫർട്ടിന് നല്ല മണം ലഭിക്കാൻ വാനില എസൻസോ ഏതെങ്കിലും എസൻഷ്.ൽ ഓയിലോ ഉപയോഗിക്കാം. കളർ ആക്കി ആകർഷകമാക്കാൻ ഫുഡ് കളറും വേണമെങ്കിൽ ചേർക്കാം. ഫ്രിഡ്ജിൽ വച്ച് രണ്ട് മാസം വരെ ഉപയോഗിക്കാം.













Discussion about this post