പാറ്റ്ന: ഇതാദ്യമായി, ഒരു ആഗോള ഉപഭോക്താവിന് ലോക്കോമോട്ടീവുകൾ കയറ്റുമതി ചെയ്യാനൊരുങ്ങി ഭാരതം. ഇന്ത്യൻ റെയിൽവേയുടെയും വാബ്‌ടെക്കിൻ്റെയും സംയുക്ത സംരംഭമായ വാബ്‌ടെക് ലോക്കോമോട്ടീവ്, ബീഹാറിലെ മർഹോറ പ്ലാൻ്റിൽ നിർമ്മിക്കുന്ന ലോക്കോമോട്ടീവുകൾ 2025-ൽ ആഫ്രിക്കയിലേക്കുള്ള കയറ്റുമതി ആരംഭിക്കും എന്ന റിപ്പോർട്ടുകൾ ആണ് പുറത്ത് വരുന്നത്.
എവൊല്യൂഷൻ സീരീസ് ES43ACmi ലോക്കോമോട്ടീവ് എൻജിനാണ് ആഗോള ഉപഭോക്താക്കൾക്ക് നൽകാൻ പ്ലാന്റിൽ നിന്ന് നിർമ്മിക്കുന്നത് . 4,500 എച്ച്‌പി എഞ്ചിൻ ഉൾക്കൊള്ളുന്ന ഒരു ലോക്കോമോട്ടീവാണ് ES43ACmi, മികച്ച ഇൻ-ക്ലാസ് ഇന്ധനക്ഷമതയും ഉയർന്ന താപനിലയുള്ള അന്തരീക്ഷത്തിൽ തെളിയിക്കപ്പെട്ട പ്രകടനവും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട് ,”
ഇന്ത്യയെ ഒരു ആഗോള ലോക്കോമോട്ടീവ് നിർമ്മാണ കേന്ദ്രമായി സ്ഥാപിക്കുകയും “ആത്മനിർഭർ ഭാരത്” കാഴ്ചപ്പാടിന് കീഴിലുള്ള “മെയ്ക്ക് ഇൻ ഇന്ത്യ”, “മേക്ക് ഫോർ ദ വേൾഡ്” സംരംഭങ്ങളുമായി യോജിപ്പിക്കുകയും ചെയ്യുന്നതിനാൽ പദ്ധതിക്ക് തന്ത്രപരമായ പ്രാധാന്യമുണ്ട്. റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
ഇത് ആഗോളതലത്തിൽ സ്റ്റാൻഡേർഡ്-ഗേജ് ലോക്കോമോട്ടീവുകൾ കയറ്റുമതി ചെയ്യുന്നതിനും പ്രാദേശിക സമ്പദ് വ്യവസ്ഥ വികസിപ്പിക്കുന്നതിനും ദീർഘകാല തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും അതുവഴി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുന്നതിനും രാജ്യത്തെ പ്രാപ്തമാക്കും,” റെയിൽവേ മന്ത്രാലയം പ്രസ്താവനയിൽ വെളിപ്പെടുത്തി
Discussion about this post