ദുബായ്: ഭാര്യയ്ക്ക് ബിക്കിനിയിട്ട് നടക്കാൻ ഒരു ദ്വീപ് തന്നെ വിലക്ക് വാങ്ങി ദുബായ്ക്കാരന്‍. ദുബായ് സ്വദേശിയായ ജമാൽ അൽ നടം ആണ് കോടികള്‍ മുടക്കി സ്വകാര്യ ദ്വീപ് സ്വന്തമാക്കിയത്. 418 കോടി രൂപയാണ് ദ്വീപ് വാങ്ങാൻ യുവാവ് ചിലവാക്കിയത്.
ബ്രിട്ടീഷ് വനിതയായ ഇരുപത്തിയാറുകാരി സോദി അൽ നടക് ആണ് യുവാവിൻ്റെ ഭാര്യ. മൂന്ന് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇരുവരും ഇപ്പോൾ ദുബായിലാണ് താമസിക്കുന്നത്.
തനിക്ക് ബിക്കിനി ധരിച്ച് കടൽത്തീരത്ത് സുരക്ഷിതമായി നടക്കാൻ വേണ്ടിയാണ് ഭർത്താവ് ദ്വീപ് സ്വന്തമാക്കിയതെന്ന് യുറ പറഞ്ഞു. യുവതി ദ്വീപിൻ്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. നിമിഷങ്ങള്‍ക്കകം തന്നെ വീഡിയോ വൈറലായി.
‘ഇത് ഇതുവരെയുള്ള അദ്ദേഹത്തിന്റെ ഏറ്റവും മികച്ച നിക്ഷേപം’ എന്ന അടിക്കുറിപ്പോടെയാണ് യുവതി വീഡിയേ പങ്കുവച്ചത്. ഭർത്താവിനോടൊപ്പം
പോസ് ചെയ്യുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. ഇതിന് പിന്നാലെ
വിമാനത്തിൽ ഇരിക്കുന്നതും തുടർന്ന് ഭർത്താവ് വാങ്ങിയ സ്വകാര്യ ദ്വീപിലേക്ക് പോകുന്നതും വീഡിയോയില്‍ കാണാം.
Discussion about this post