ധാക്ക: ദുർഗ്ഗാ പൂജക്ക് ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കേ ബംഗ്ലാദേശില്‍ ന്യൂനപക്ഷ ഹിന്ദു സമൂഹത്തിനു നേരെ മതതീവ്രവാദികളുടെ ഭീഷണി. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ ഏറ്റവും വലിയ ഉത്സവമായ ദുർഗ്ഗാ പൂജക്ക് അവധി നല്‍കരുതെന്നും വിഗ്രഹ നിമജ്ജനം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ ചെയ്യരുതെന്നും ആണ് ഭീഷണി.
വർഷങ്ങളായി ഹിന്ദുക്കൾ ദുർഗാപൂജ ആഘോഷിക്കുന്ന സ്ഥലം ഉപയോഗിക്കുന്നതിനെതിരെ ധാക്കയിലെ സെക്ടർ 13ൽ അടുത്തിടെ ഭീകരവാദ ഗ്രൂപ്പുകൾ മാർച്ച് നടത്തി. ഇൻസാഫ് കീംകാരി ഛത്ര-ജനത എന്ന സംഘടനയാണ് പ്ലക്കാർഡുകളുമേന്തി പ്രക്ഷോഭം നടത്തിയത്.
Discussion about this post