തിരുവനന്തപുരം ; വിമർശനങ്ങളോട് പ്രതികരിച്ച് പി വി അൻവർ. തനിക്ക് എതിരെ ഇപ്പോൾ ഉയരുന്ന വിമർശനങ്ങൾ സ്വാഭവികമാണെന്നും തനിക്ക് അതിൽ പേടിയോ ആശങ്കയോ ഇല്ലെന്നും അനവർ പറഞ്ഞു.
എന്നാൽ മുഖ്യമന്ത്രി തന്നെ കള്ളനാക്കാൻ ശ്രമിച്ചു. താൻ കള്ളനല്ലെന്ന് തെളിയിക്കണം. എന്നെ ഒരു കള്ളക്കടത്തുകാരൻ ആക്കാൻ ശ്രമിച്ചാൽ അത് അംഗീകരിക്കാൻ കഴിയില്ല എന്ന് അൻവർ കൂട്ടിച്ചേർത്തു. എന്നെ ആര് മനസ്സിലാക്കിയില്ലെങ്കിലും ജനങ്ങൾ എന്നെ മനസ്സിലാക്കും എന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തനിക്ക് അറസ്റ്റിനെ പേടിയില്ല. ആരോപണം ഉന്നയിച്ചതിന്റെ പേരിൽ ജയിലിൽ അടച്ചാലും പ്രശ്‌നമില്ല. താൻ ഉന്നയിച്ച കാര്യങ്ങളിൽ പ്രതികരിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രിക്ക് പി . ശശിയെ ഭയമാണ്. പി ശശി നടത്തിയ മാതൃകാപരമായ പ്രവർത്തനം എന്താണ് എന്ന് പറഞ്ഞ് തരുമോ എന്ന് അൻവർ ചോദിച്ചു. എഡിജിപി അജിത് കുമാർ അനധികൃത സ്വത്ത് സമ്പാദിച്ചതിൻറെ രേഖകൾ അടക്കമാണ് നൽകിയത്. എന്നിട്ട് നടപടി സ്വീകരിച്ചില്ല എന്നും അൻവർ വ്യക്തമാക്കി.
പാർട്ടിയിലെ രണ്ടാമനാകണമെന്ന് റിയാസിന് മോഹമുണ്ടാകാം. മുഖ്യമന്ത്രിക്കും ആ ആഗ്രഹമുണ്ടാകാമെങ്കിലും അത് നടക്കാൻ പോകുന്നില്ല എന്നും അൻവർ പറഞ്ഞു.
പാർട്ടി സെക്രട്ടറി ഡൽഹിയിൽ മുഖ്യമന്ത്രിയെ കണ്ടു. അൻവറിന്റെ ആരോപണങ്ങളിൽ പാർട്ടി ഇന്ന് മറുപടി പറയും. ഉച്ചയ്ക്ക് 2.30 നാണ് എം വി ഗോവിന്ദന്റെ വാർത്ത സമ്മേളനം
Discussion about this post