എറണാകുളം: മകൾ പാപ്പുവിന്റെ ആരോപണങ്ങൾ മറുപടിയുമായി നടൻ ബാല. ഇനിയൊരിക്കലും മകളുടെ അരികിലേക്ക് താൻ പോകില്ലെന്ന് ബാല പറഞ്ഞു. മകളുടെ ആരോപണങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയ വഴിയായിരുന്നു നടന്റെ പ്രതികരണം. നന്നായി പഠിച്ച് വലിയ ആളാവണം എന്നും പാപ്പുവിന് ബാല ഉപദേശം നൽകുന്നുണ്ട്.
ബാല മദ്യപിച്ചെത്തി തന്നെയും അമ്മയെയും ഉപദ്രവിക്കുമെന്നും, ഒരിക്കൽ പോലും തങ്ങളെ സ്‌നേഹിച്ചിട്ടില്ലെന്നും ആയിരുന്നു മകളുടെ പ്രതികരണം. ഇത് വലിയ വാർത്തയാകുകയും ചെയ്തിരുന്നു. ഇതോടെയാണ് ബാല ഇതിനോട് പ്രതികരിച്ചത്.
തർക്കിക്കാൻ താനില്ല എന്ന് പറഞ്ഞുകൊണ്ടാണ് ബാല തന്റെ വാക്കുകൾ ആരംഭിക്കുന്നത്. നിന്നോട് തർക്കിക്കാൻ ഞാൻ ഇല്ല. ഒരിക്കലും ഇനി നിന്റെ അരികിലേക്ക് വരില്ല. വളരെ കുഞ്ഞായിരുന്നപ്പോഴാണ് നീ എന്നെ വിട്ട് പോയത്. ഭക്ഷണം പോലെ തരാതെയിരുന്നുവെന്ന് എല്ലാം നീ പറഞ്ഞല്ലോ?. നീ ജയിക്കണം. ആശുപത്രിയിൽ ഞാൻ കിടക്കുമ്പോൾ മറ്റുള്ളവർ നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് നീ വന്നത് എന്ന് പറഞ്ഞു. നീ വന്നതുകൊണ്ടാണ് ഞാൻ ജീവിതത്തിലേക്ക് തിരികെ എത്തിയത് എന്നും ബാല പറഞ്ഞു.
നീ അന്ന് തന്നെ സത്യം എന്തെന്ന് വിളിച്ച് പറയണം ആയിരുന്നു. എങ്ങിനെ ചെയ്തിരുന്നുവെങ്കിൽ ഇതൊന്നും പറയാൻ താൻ ഉണ്ടാകില്ലായിരുന്നു. നിന്റെ കുടുംബം ആണ് ഞാൻ എന്ന് കരുതി. എന്നാൽ ആ തോന്നൽ തെറ്റായിരുന്നു. ഞാൻ നിന്നെ സ്‌നേഹിക്കുന്നുവെങ്കിൽ ഒരിക്കലും അടുത്തേയ്ക്ക് വരരുത് എന്നാണ് നീ പറഞ്ഞത്. ഇല്ല, ഞാൻ ഇനി ഒരിക്കലും നിന്റെ അരികിലേക്ക് വരില്ല എന്നും ബാല പറയുന്നു.
സ്വകാര്യമാദ്ധ്യമത്തിന് ബാല നൽകിയ അഭിമുഖത്തിൽ മകളെ സ്‌നേഹിക്കുന്നതിനെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ മാദ്ധ്യമങ്ങളിൽ വലിയ ശ്രദ്ധയാകർഷിച്ചിരുന്നു. ഇതോടെയാണ് മകൾ രംഗത്ത് എത്തിയത്. ബാല തന്നെ നന്നായി ഉപദ്രവിച്ചിട്ടുണ്ടെന്നായിരുന്നു മകൾ പറഞ്ഞത്. മദ്യപിച്ച് വന്ന് കുപ്പി തന്റെ നേർക്ക് എറിഞ്ഞു. അമ്മയുണ്ടായിരുന്നത് കൊണ്ടാണ് രക്ഷപ്പെട്ടത്. രണ്ട് തവണ തന്നെ വലിച്ചിഴച്ച് ചെന്നൈയിലേക്ക് കൊണ്ടുപോയി. ഭക്ഷണം പോലും തരാതെ മുറിയിൽ പൂട്ടിയിട്ടു. ഇവിടെ അമ്മ തന്നെ നന്നായി നോക്കുന്നുണ്ടെന്നും മകൾ വ്യക്തമാക്കിയിരുന്നു.
Discussion about this post