Monday, November 17, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ജാഡയില്ലെങ്കിൽ അന്യഗ്രഹജീവികൾ റിപ്ലേ മെസേജ് തരും; 1962 ൽ ആരംഭിച്ച ഉദ്യമം ഇന്ന് എവിടെ എത്തിനിൽക്കുന്നു; മനുഷ്യന്റെ ഓരോ അവസ്ഥകളേ…ആ കഥയറിയാം

by Brave India Desk
Sep 27, 2024, 01:36 pm IST
in International, Science, Technology
Share on FacebookTweetWhatsAppTelegram

തലയ്ക്ക് മുകളിലൂടെ തലങ്ങും വിലങ്ങും പറക്കുന്ന കാറുകൾ..മരണമില്ലാത്ത ലോകം,വിശപ്പില്ലാത്ത നഗരം,ഒറ്റ ക്ലിക്കിൽ ഇഷ്ടപ്പെട്ടത് കൺമുന്നിലെത്തുന്ന വിദ്യ. ദൂരെ ഒരിടത്ത് മനുഷ്യനേക്കാൾ ആയിരക്കണക്കിന് വർഷം അഡ്വാൻസ്ഡ് ആയി ജീവിക്കുന്നവർ. രണ്ട് ഉണ്ടകണ്ണ്,നീളൻകാലുകൾ കുറിയ ശരീരം… മനുഷ്യനുണ്ടായ കാലം തൊട്ടെ അന്യഗ്രഹജീവികളെ കുറിച്ച് സ്വപ്‌നം കാണുകയാണ് അവൻ. ദൂരെ ഒരിടത്ത് തങ്ങൾ ചിന്തിക്കുന്നതിനും പ്രവർത്തിക്കുന്നതിനും അപ്പുറം നേട്ടങ്ങൾ കൊയ്ത ആളുകൾക്കായുള്ള കാത്തിരിപ്പ്. അതിന് വേണ്ടി ബഹിരാകാശത്തേക്ക് ആളുകളെ അയക്കുന്നു,വലിയ വാനനിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിക്കുന്നു. ഉൽക്കാ കഷ്ണങ്ങൾ പരിശോധിക്കുന്നു. എന്തൊക്കെ ബഹളങ്ങളാണ്. ഇനി ഒരു പക്ഷേ ലോകത്തിന്റെ മറ്റൊരു കോണിലിരുന്ന് അന്യഗ്രഹജീവികളും നമ്മളെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടോയെന്ന ചിന്തയിൽ കുറേ മെസേജുകളും അയച്ചു. അയച്ചുകൊണ്ടിരിക്കുന്നു. എങ്ങോട്ടെന്നല്ലോ പ്രകാശവർഷങ്ങൾക്ക് അകലേയ്ക്ക്.. ഏതാണ്ട് പത്ത് എഴുപത് വർഷം മുൻപ് തുടങ്ങിയതാണ് ഈ മെസേജ് അയക്കൽ. ഇത് വരെ റിപ്ലേ കിട്ടിയിട്ടില്ലെങ്കിലും മെസേജ് അയപ്പ് തുടരുന്നു. അവയിൽ വളരെ പ്രധാനപ്പെട്ട ചില റേഡിയോ സന്ദേശങ്ങളെ കുറിച്ചറിയാം.

1962 ൽ യുക്രേനിയൻ എവ്പറ്റോറിയ പ്ലാനറ്ററി റഡാറിൽ നിന്ന് 1962-ൽ കൈമാറ്റം ചെയ്യപ്പെട്ട മോർസ് സന്ദേശം, ബഹിരാകാശത്തേക്ക് ബോധപൂർവ്വം പ്രക്ഷേപണം ചെയ്ത ആദ്യത്തെ റേഡിയോ ആശയവിനിമയമായിരുന്നു . ഈ സംപ്രേക്ഷണം ശുക്രനിലേക്കുള്ള സന്ദേശമായിരുന്നു.

Stories you may like

ഭീകരൻ ഉമർ മുഹമ്മദിന് 20 ലക്ഷം രൂപ ലഭിച്ചിരുന്നു : സ്ഫോടനപരമ്പര പദ്ധതിയിയിൽ

ബെംഗളൂരുവിനെ ഞെട്ടിച്ച് ‘സ്കൈ അസ്സാസിൻ’ ബി-1ബി ലാൻസർ ; അമേരിക്കയുടെ ഏറ്റവും മാരകമായ സൂപ്പർസോണിക് ബോംബർവിമാനം ഇന്ത്യയിൽ

1974 ലാണ് അന്യഗ്രഹജീവികളെ ലക്ഷ്യമിട്ട് ആദ്യത്തെ ഔദ്യോഗിക മെസേജ് ഭൂമിയിൽ നിന്നും അയക്കുന്നത്. 25,000 പ്രകാശവർഷം അകലെയുള്ള ഗ്ലോബുലാർ ക്ലസ്റ്ററായ മെസ്സിയർ 13 ലേക്കാണ് മെസേജ് സംപ്രേക്ഷണം ചെയ്തത്. Arecibo സന്ദേശം എന്നാണ് ഇത് അറിയപ്പെടുന്നത്. ഭൂമിയെയും മനുഷ്യനെയും കുറിച്ചുള്ള വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗണിത പ്രവർത്തനങ്ങൾ,പ്രൈം നമ്പറുകൾ,കണികാ ശാസ്ത്രം. ഡിഎൻഎ ഘടന എന്നിവയടങ്ങുന്നതായിരുന്നു റേഡിയോ സന്ദേശം. 25974 എന്ന വർഷം മാത്രമേ ഈ സന്ദേശം ആർക്കെങ്കിലും ലഭിക്കൂ.

വോയേജർ 1, 2 ബഹിരാകാശ പേടകങ്ങളിൽ ഭൂമിയുടെ ശബ്ദങ്ങളും ചിത്രങ്ങളും അടങ്ങുന്ന സ്വർണ്ണം പൂശിയ ചെമ്പ് റെക്കോർഡാണ് വോയേജർ ഗോൾഡൻ റെക്കോർഡ്. 1977-ൽ വിക്ഷേപിച്ച ഇത് അന്യഗ്രഹ ജീവജാലങ്ങൾക്കുള്ള ഒരു സന്ദേശമായിവർത്തിക്കുന്നു.

കോസ്മിക് രശ്മികളെ കുറിച്ച് നാം കേട്ടിട്ടുണ്ടാവും. എന്നാൽ എന്താണ് കോസ്മിക് കോൾ? 1999-ലും 2003-ലും അയച്ച ഇന്റർസ്റ്റെല്ലാർ റേഡിയോ സന്ദേശങ്ങളുടെ ഒരു പരമ്പരയായിരുന്നു കോസ്മിക് കോൾ. അടുത്തുള്ള നക്ഷേത്ര കോളനികളെ ലക്ഷ്യം വച്ചാണ് ഇവ അയച്ചത്. 1999 ൽ അയച്ച മെസേജിൽ ഗണിതശാസ്ത്രപരവും ശാസ്ത്രീയവുമായ ആശയങ്ങൾ,ചിത്രങ്ങൾ (മനുഷ്യ രൂപങ്ങൾ, ഭൂമി, സൗരയൂഥം) വാചക സന്ദേശങ്ങൾ (വിവിധ ഭാഷകളിൽ ആശംസകൾ) എന്നിവ ഉൾപ്പെടുന്നു. 2003 ലും ഇവയൊക്കെ തന്നെയാണ് അയച്ചത്. കൂടുതൽ പ്രകാശവർഷം അകലെയുള്ള നക്ഷത്ര സമൂഹം ലക്ഷ്യം വച്ചാണ് ഈ മെസേജുകൾ അയച്ചത്. യഥാക്രമം 2056,2066 വർഷങ്ങളിലേ അവ ലക്ഷ്യസ്ഥാനത്ത് എത്തൂ.

2007 ൽ അയച്ച മെസജാണ് ടീനേജ് മെസേജ്.യുക്രെയ്‌നിലെ എവ്പറ്റോറിയ പ്ലാനറ്ററി റഡാറിൽ നിന്നാണ് ഇവ അയച്ചത്. ഗണിത-ശാസ്ത്ര ആശയങ്ങൾ കൗമാരക്കാരുടെ ചിത്രങ്ങൾ,ഭൂമിയുടെ ചിത്രം,വിവിധഭാഷകളിൽ ആശംസകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഇനി ശാസ്ത്രജ്ഞർ ഏറെ പ്രതീക്ഷയോടെ അയച്ച മെസേജ് 2009ലാണ്. യഥാക്രമം TZ Ariets എന്നും Teegarden’s Star എന്നാണ് ഇവ അറിയപ്പെടുന്നത്. ആദ്യം അയച്ച മെസേജ്. ദാ ഈവർഷം ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞു. രണ്ടാമത് അയച്ച മെസേജ് 2021 ലേ എത്തി. ഇനി അഥവാ ലക്ഷ്യസ്ഥാനത്ത് അന്യഗ്രഹജീവികൾ ഉണ്ടെങ്കിൽ അവർ മെസേജ് ഡീകോഡ് ചെയ്ത് മനസിലാക്കിയിട്ടുണ്ടെങ്കിൽ അതിന് റിപ്ലേ അയച്ചിട്ടുണ്ടാവും. അത് തിരികെ ഇവിടെ എത്താൻ ഇനിയും അഞ്ച് വർഷങ്ങൾ കൂടി ഏകദേശം ആവശ്യമാണ്. നമ്മളേക്കാൾ ഉയർന്ന ടെക്‌നോളജി അവരുടെ പക്കൽ ഉണ്ടെങ്കിൽ ഏത് നിമിഷവും ആ മെസേജിന് ഒരു റിപ്ലേ കിട്ടിയേക്കാം.

ബഹിരാകാശത്തേക്ക് മാത്രമാണോ റേഡിയോ സിഗ്നൽ അയക്കുന്നത്. ദൂരെ നിന്ന് നമുക്കൊന്നും കിട്ടാറില്ലേ എന്നാണോ? അതും ഉണ്ട്. പക്ഷേ ദൗർഭാഗ്യവശാൽ അതൊന്നും ഡീകോഡ് ചെയ്‌തെടുക്കാൻ മനുഷ്യനായിട്ടില്ല. ഭൂമിയിലേയ്ക്ക് ഏറ്റവും ശക്തമായ ഒരു റേഡിയോ സിഗ്‌നൽ ലഭിയ്ക്കുന്നത് 1977 ലാണ്. wow signal എന്നാണ് ഈ സന്ദേശത്തെ അറിയപ്പെട്ടിരുന്നത്. അന്യഗ്രഹ ജീവികളിൽ നിന്നും ലഭിച്ച റേഡിയോ സിഗ്‌നൽ ആണെന്നാണ് ഗവേഷകർ അടുത്തകാലം വരെ ഇതിനെ വിശ്വസിച്ചിരുന്നത്.

2022ലും ഇത്തരത്തിൽ റേഡിയോ സിഗ്നലുകൾ ശൗസ്ത്രജ്ഞർ പിടിച്ചെടുത്തിരുന്നു. നെതർലൻഡിലെ ശക്തിയേറിയ ലോ ഫ്രീക്വൻസി അറേ (ലോഫർ) റേഡിയോ ആന്റിന ഉപയോഗിച്ചാണ് റേഡിയോ സിഗ്‌നൽ പിടിച്ചെടുത്തത്. സൗരയൂഥത്തിന് പുറത്തുള്ള ഒരു നക്ഷത്രത്തിൽ നിന്നാണ് ഈ സിഗ്നലുകൾ ലഭിച്ചത്. കഴിഞ്ഞ ദിവസം 8 ബില്ല്യൺ വ‍‌‍‍‍‍‍‍ർഷങ്ങൾക്ക് മുൻപ് നിന്നുള്ള ഒരു അജ്ഞാത റേഡിയോ സിഗ്നൽ ബഹിരാകാശത്ത് സഞ്ചരിച്ച് ശാസ്ത്രജ്ഞരുടെ നിരീക്ഷണത്തിൽ കണ്ടെത്തിയിരുന്നു. ശാസ്ത്രജ്ഞരുടെ നിഗമനമനുസരിച്ച് ഇത് വളരെ തീവ്രമായ സിഗ്നലുകളാണത്രേ . FRB 20220610A എന്ന് പേരിട്ടിരിക്കുന്ന ഈ ഫാസ്റ്റ് റേഡിയോ ബർസ്റ്റ് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കമേറിയതും, ഏറെ ദൂരെ നിന്നുള്ളതുമാണ്. അതുകൊണ്ട് തന്നെ ബഹിരാകാശത്തെ കൂടുതൽ നിഗൂഢതകൾ കണ്ടെത്താൻ ഇത് സഹായിച്ചേക്കുമെന്നാണ് പ്രതീക്ഷ.

Tags: researchersMessage for Extraterrestrialsouter message to aliens
Share1TweetSendShare

Latest stories from this section

ഡൽഹിയിലേത് ഭീകരാക്രമണമെന്ന് വ്യക്തം,അവർക്ക് നമ്മുടെ സഹായം ആവശ്യമില്ല: ഇന്ത്യയുടെ സമയോചിതഇടപെടലുകളെ പ്രശംസിച്ച് അമേരിക്ക

ഡൽഹിയിലേത് ഭീകരാക്രമണമെന്ന് വ്യക്തം,അവർക്ക് നമ്മുടെ സഹായം ആവശ്യമില്ല: ഇന്ത്യയുടെ സമയോചിതഇടപെടലുകളെ പ്രശംസിച്ച് അമേരിക്ക

പാക്-അഫ്ഗാൻ സംഘർഷം ഉച്ചസ്ഥായിലേക്ക്,മുന്നറിയിപ്പുമായി താലിബാൻ, അഫ്ഗാൻ ഭരണകൂടം നിയമസാധുതയുള്ളതല്ലെന്ന് പാകിസ്താൻ

സകലബന്ധവും അവസാനിച്ചു: പാകിസ്താനുമായുള്ള കൂട്ട് വെട്ടി അഫ്ഗാനിസ്ഥാൻ: കച്ചവടത്തിനും മരുന്നിനും വരെ വിലക്ക്….

ഇന്ത്യ വലിയൊരു സമസ്യ തന്നെ: അസിം മുനീറിന് കൂടുതൽ അധികാരങ്ങൾ; ഈച്ചകോപ്പി കൊണ്ട് എത്ര നാൾ പിടിച്ചു നിൽക്കും?

അസിം മുനീർ ഇനി പാകിസ്താന്റെ ശബ്ദം,അധികാരി,ഉടമ?: ആജീവനാന്ത നിയമപരിരക്ഷയും കൂടുതൽ അധികാരങ്ങളും നൽകി പാർലമെന്റ്…

രാഷ്ട്രപതി ബോട്സ്വാനയിൽ ; പാർലമെന്റിനെ അഭിസംബോധന ചെയ്യും ; 8 ചീറ്റകളെ ഇന്ത്യക്ക് നൽകും

രാഷ്ട്രപതി ബോട്സ്വാനയിൽ ; പാർലമെന്റിനെ അഭിസംബോധന ചെയ്യും ; 8 ചീറ്റകളെ ഇന്ത്യക്ക് നൽകും

Discussion about this post

Latest News

ബീഹാർ എൻഡിഎ സർക്കാർ സത്യപ്രതിജ്ഞാ ചടങ്ങ് നവംബർ 20 ന് ; പ്രധാനമന്ത്രി മോദിയും പങ്കെടുക്കും

ബീഹാർ എൻഡിഎ സർക്കാർ സത്യപ്രതിജ്ഞാ ചടങ്ങ് നവംബർ 20 ന് ; പ്രധാനമന്ത്രി മോദിയും പങ്കെടുക്കും

അറസ്റ്റിലായ തീവ്രവാദി ഡോക്ടർമാരുടെ രജിസ്ട്രേഷനും ലൈസൻസും റദ്ദാക്കി നാഷണൽ മെഡിക്കൽ കമ്മീഷൻ ; ഒരു കശ്മീർ സ്വദേശി കൂടി അറസ്റ്റിൽ

അറസ്റ്റിലായ തീവ്രവാദി ഡോക്ടർമാരുടെ രജിസ്ട്രേഷനും ലൈസൻസും റദ്ദാക്കി നാഷണൽ മെഡിക്കൽ കമ്മീഷൻ ; ഒരു കശ്മീർ സ്വദേശി കൂടി അറസ്റ്റിൽ

നാരീശക്തി ഇനി ടെറിട്ടോറിയൽ ആർമിയിലും ; വനിതാ സൈനികരെ പരിഗണിക്കുന്ന പദ്ധതിയുമായി ഇന്ത്യൻ സൈന്യം

നാരീശക്തി ഇനി ടെറിട്ടോറിയൽ ആർമിയിലും ; വനിതാ സൈനികരെ പരിഗണിക്കുന്ന പദ്ധതിയുമായി ഇന്ത്യൻ സൈന്യം

100 വർഷത്തിനിടെ ആദ്യമായാണ് ആർഎസ്എസ് നിയമങ്ങൾ പാലിക്കുന്നത് ; വിമർശനവുമായി പ്രിയങ്ക് ഖാർഗെ

100 വർഷത്തിനിടെ ആദ്യമായാണ് ആർഎസ്എസ് നിയമങ്ങൾ പാലിക്കുന്നത് ; വിമർശനവുമായി പ്രിയങ്ക് ഖാർഗെ

തകർന്നടിഞ്ഞ് കുടുംബവും ; ലാലു കുടുംബത്തിൽ കൂട്ടത്തല്ല് ; ചെരുപ്പൂരി അടിച്ചതായി മകളുടെ പരാതി ; നാല് പെൺമക്കളും വീട് വിട്ടിറങ്ങി

തകർന്നടിഞ്ഞ് കുടുംബവും ; ലാലു കുടുംബത്തിൽ കൂട്ടത്തല്ല് ; ചെരുപ്പൂരി അടിച്ചതായി മകളുടെ പരാതി ; നാല് പെൺമക്കളും വീട് വിട്ടിറങ്ങി

ബീഹാറിൽ മന്ത്രിസഭാ രൂപീകരണ ഫോർമുല അന്തിമമായി ; ബിജെപിക്ക് 15 മന്ത്രിമാർ ; ഒരു വനിത ഉപമുഖ്യമന്ത്രിയാകുമെന്നും സൂചന

ബീഹാറിൽ മന്ത്രിസഭാ രൂപീകരണ ഫോർമുല അന്തിമമായി ; ബിജെപിക്ക് 15 മന്ത്രിമാർ ; ഒരു വനിത ഉപമുഖ്യമന്ത്രിയാകുമെന്നും സൂചന

ചന്ദ്രേട്ടാ വീണ്ടും ഞങ്ങൾ വരുന്നുണ്ടേ;ചന്ദ്രയാന്‍ നാലാം ദൗത്യം വെെകാതെ; വ്യക്തമാക്കി ഇസ്രോ ചെയർമാൻ

ചന്ദ്രേട്ടാ വീണ്ടും ഞങ്ങൾ വരുന്നുണ്ടേ;ചന്ദ്രയാന്‍ നാലാം ദൗത്യം വെെകാതെ; വ്യക്തമാക്കി ഇസ്രോ ചെയർമാൻ

ചെമ്പൈ പുരസ്കാര നിർണയത്തിൽ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വഴങ്ങിയില്ല ; ഗുരുവായൂർ ദേവസ്വം പ്രതികാര നടപടി സ്വീകരിക്കുന്നതായി ഡോ. ചേർത്തല രംഗനാഥ ശർമ്മ

ചെമ്പൈ പുരസ്കാര നിർണയത്തിൽ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വഴങ്ങിയില്ല ; ഗുരുവായൂർ ദേവസ്വം പ്രതികാര നടപടി സ്വീകരിക്കുന്നതായി ഡോ. ചേർത്തല രംഗനാഥ ശർമ്മ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies