ഒന്നാം മൗര്യരാജാവായ ചന്ദ്രഗുപ്ത മൗര്യയുടെ മന്ത്രിസഭയിലെ മുഖ്യമന്ത്രിയും ഉപദേശകനായിരുന്നു ചാണക്യൻ. കൗടില്യൻ,വിഷ്ണുഗുപ്തൻ എന്നും അദ്ദേഹം അറിയപ്പെടുന്നു.അക്കാലത്ത് പുരാതന ഇന്ത്യയിലെ ഏറ്റവും ശക്തമായ രാജ്യമായ നന്ദന്മാരിൽ നിന്ന് മഗധയുടെ സിംഹാസനം സ്വന്തമാക്കാൻ ചന്ദ്രഗുപ്തനെ സഹായിച്ചത് ചാണക്യനായിരുന്നു. മൗര്യസാമ്രാജ്യത്തിന്റെ സ്ഥാപനത്തിന് പിന്നിലെ ശക്തിയായും രാജ്യത്തിനുണ്ടായിരുന്ന മികച്ച ഭരണസംവിധാനത്തിന്റേയും ശക്തിയായി അദ്ദേഹം കണക്കാക്കപ്പെടുന്നു.
പൊളിറ്റിക്കൽ സയൻസ്, ധാർമ്മികത, സമ്പദ്വ്യവസ്ഥ,, ചാരവൃത്തി, സൈനിക തന്ത്രങ്ങൾ മുതലായവയെക്കുറിച്ചുള്ള നിരവധി ആശയങ്ങൾ ചാണക്യ വിശദീകരിച്ചു. ചാണക്യന്റെ ആശയങ്ങളുടെയും ആശയങ്ങളുടെയും ഒരു ശേഖരമാണ് ചാണക്യ നീതി, അവയിൽ ചിലത് ഇന്നും പ്രസക്തമാണ്. ചാണക്യനീതിയിൽ ഒരു വ്യക്തി നിശബ്ദതപാലിക്കേണ്ട സാഹചര്യങ്ങളെ കുറിച്ച് വിശദീകരിക്കുന്നുണ്ട്.നിശബ്ദത അഥവാ മൗനമെന്നത് ഏതൊരാളുടെയും കൈവശമുള്ള ശക്തമായ ആയുധമാണെന്ന് ചാണക്യൻ പറയുന്നു
കുടുംബത്തിൽ മുതിർന്നവർ സംസാരിക്കുമ്പോൾ ഇടയ്ക്ക് കയറി സംസാരിക്കരുത്. അവരെ സംസാരിക്കാൻ അനുവദിക്കണം. അത് പോലെ സുഹൃത്തുക്കൾ സംസാരിക്കുമ്പോൾ അവർ പറയുന്നത് മുഴുവനായും കേൾക്കണം. ഇനി അഥവാ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ അവർ സംസാരിച്ച് കഴിഞ്ഞതിന് ശേഷം സമാധാനത്തോടെ സ്വന്തം ഭാഗം പറയാം.
ബുദ്ധിശൂന്യർ,അക്രമാസക്തർ,കോപാകുലർ, ദുർവാശിയുള്ളവർ, ക്രൂരന്മാർ, സ്വേച്ഛാധിപതികൾ, മദ്യലഹരിയിലോ അബോധാവസ്ഥയിലോ ഉള്ള ആളുകൾ എന്നിവരോട് നിശബ്ദത പാലിക്കുകയാണ് ഉചിതമെന്ന് ചാണക്യൻ ഉപദേശിക്കുന്നു. എന്തെങ്കിലും സംഘർഷങ്ങളുടെയോ പ്രശ്നങ്ങളുടെയോ സാഹചര്യത്തിലും മറുഭാഗത്തുള്ളയാൾ പറയുന്നത് മിണ്ടാതെ കേൾക്കുകയും സമാധാനം കൈവിടാതെ പ്രതികരിക്കുകയും വേണം. വാദപ്രതിവാദങ്ങളോ തർക്കങ്ങളോ വഴക്കോ നടക്കുമ്പോൾ തുടർച്ചയായി സംസാരിച്ചുകൊണ്ടിരിക്കുന്നത് സാഹചര്യം കൂടുതൽ വഷളാക്കും.
നമുക്കറിയാത്ത ഒരു കാര്യത്തെ കുറിച്ചുള്ള ചർച്ചയിലോ സംവാദത്തിലോ നിശബ്ദദത പാലിക്കുകയാണ് ഉചിതം. ചില സാഹചര്യങ്ങളിൽ ആളുകൾ സ്വകാര്യത ആഗ്രഹിക്കും. അത്തരം സാഹചര്യങ്ങളിൽ അവരുടെ ആഗ്രഹത്തെ മാനിക്കുകയും നിശബ്ദമായിരുന്ന് കൊണ്ട് അവരുടെ സ്വകാര്യതെ ബഹുമാനിക്കുകയും ചെയ്യുക
Discussion about this post