ഇന്ത്യൻ മഹാസമുദ്രത്തിൽ വടക്കൻ സുമാത്രയ്ക്ക് സമീപം ഭൂചലനം. 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ സുനാമി ഭീഷണിയില്ലെന്നാണ് വിവരം. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ജിയോളജിക്കൽ സർവേ ആണ് ഈ കാര്.ം അറിയിച്ചത്.
ഇന്ത്യൻ സമയം രാവിലെ പത്തരയോടെ സിമിലൂ ദ്വീപിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിക്കടിയിൽ 25 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ്ജിഎസ് ഡാറ്റ വ്യക്തമാക്കുന്നു. നിലവിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.













Discussion about this post