അമേരിക്കയെ ഞെട്ടിച്ച് വാഷിംഗ്ടണിലെ വൈറ്റ്ഹൗസിന് സമീപത്ത് വെടിവയ്പ്പ് നടന്നിരിക്കുകയാണ്.വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡിലെ രണ്ട് അംഗങ്ങൾക്കാണ് വെടിവെപ്പിൽ ഗുരുതരപരിക്കേറ്റത്. ഇരുവരുടെയും നില ഗുരുതരമാണെന്നും രണ്ട് വ്യത്യസ്ത ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.
29 കാരനായ അഫ്ഗാൻ പൗരൻ റഹ്‌മാനുള്ള ലകൻവാൾ ആണ് വെടിവയ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. 2021 ൽ അമേരിക്കയിലെത്തിയ ഇയാൾ യുഎസ് സൈന്യത്തോടൊപ്പം സൈനികനായി സേവനമനുഷ്ഠിച്ചിരുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. മുൻ അഫ്ഗാൻ റിപ്പബ്ലിക്കിന്റെ കാലത്ത് റഹ്‌മാനുള്ള ലകൻവാൾ 01 യൂണിറ്റിൽ സേവനമനുഷ്ഠിച്ചിരുന്നു – യുഎസ് ഇന്റലിജൻസ് സ്ഥാപിക്കുകയും പരിശീലനം നൽകുകയും സജ്ജീകരിക്കുകയും ചെയ്ത ഒരു യൂണിറ്റായിരുന്നു ഇതെന്നാണ് വിവരം.ഈ യൂണിറ്റിലെ പല അംഗങ്ങളും നിലവിൽ മാനസിക പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും ആത്മഹത്യയിലേക്കും അക്രമസംഭവങ്ങളിലേക്കും നീങ്ങാറുണ്ടെന്നും അഫ്ഗാൻ അധികൃതർ ആരോപിക്കുന്നു.
റിപ്പോർട്ടുകൾ അനുസരിച്ച്, ഓപ്പറേഷൻ അലൈസ് വെൽക്കം എന്ന പേരിലുള്ള പദ്ധതിയിലൂടെ റഹ്‌മാനുള്ള ലകൻവാൾ അമേരിക്കയിൽ പ്രവേശിച്ച് വാഷിംഗ്ടണിലെ ബെല്ലിംഗ്ഹാമിൽ താമസമാക്കുകയായിരുന്നു.പദ്ധതി പ്രകാരം ഏകദേശം 76,000 ആളുകളെ യുഎസിലേക്ക് കൊണ്ടുവന്നു.











Discussion about this post