ഹരിയാനയിൽ വാഹന രജിസ്‌ട്രേഷൻ ഫാൻസി നമ്പർ വിറ്റുപോയത് എക്കാലത്തെയും റെക്കോർഡ് തുകയ്ക്ക്. HR 88B 8888 എന്ന നമ്പറിനാണ് തീ പിടിച്ച വില. 45 പേർ പങ്കെടുത്ത ലേലത്തിൽ 1.17 കോടി രൂപയ്ക്കാണ് ഫാൻസി നമ്പർ വിറ്റ് പോയത്.
ഹരിയാനയുടെ എച്ച്ആർ കഴിഞ്ഞ് ബാക്കിയെല്ലാം എട്ടായതും B എന്ന ഇംഗ്ലിഷ് അക്ഷരത്തിന് എട്ടിനോട് സാദൃശ്യമുള്ളതുമാണ് നമ്പറിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. 50,000 രൂപയാണ് അടിസ്ഥാനവിലയായി നിശ്ചയിച്ചിരുന്നത്. കഴിഞ്ഞയാഴ്ച ‘HR22W2222’ എന്ന രജിസ്ട്രേഷൻ നമ്പറിന് 37.91 ലക്ഷമാണ് ലഭിച്ചത്. HR എന്നത് ഹരിയാനയിലെ സംസ്ഥാന കോഡും, 88 എന്നത് പ്രത്യേക റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിനെയും (RTO), B എന്നത് വാഹന സീരീസ് കോഡിനെയും, 8888 എന്നത് തനതായ നാലക്ക രജിസ്ട്രേഷൻ നമ്പറിനെയും സൂചിപ്പിക്കുന്നു.

ഈ വർഷം ഏപ്രിലിൽ, കേരളത്തിൽ നിന്നുള്ള ടെക് ശതകോടീശ്വരനായ വേണു ഗോപാലകൃഷ്ണൻ തന്റെ ലംബോർഗിനി ഉറൂസ് പെർഫോർമാന്റെയ്ക്കായി ‘KL 07 DG 0007’ എന്ന വിഐപി ലൈസൻസ് പ്ലേറ്റ് 45.99 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. ജെയിംസ് ബോണ്ടിന്റെ ഐക്കോണിക് കോഡ് ഓർമ്മിപ്പിക്കുന്ന ‘0007’ എന്ന നമ്പറിന്റെ ലേലം 25,000-ൽ തുടങ്ങി റെക്കോർഡ് വിലയിൽ അവസാനിക്കുകയായിരുന്നു.












Discussion about this post