ഫാസിൽ സംവിധാനം ചെയ്ത് നദിയ മൊയ്തു, പത്മിനി, മോഹൻലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 1984-ൽ പുറത്തിറങ്ങിയ നോക്കെത്താദൂരത്തു കണ്ണുംനട്ട് എന്ന ചിത്രം കാണാത്ത അല്ലെങ്കിൽ അതിലെ ” ആയിരം കണ്ണുമായി ” എന്ന പാട്ടെങ്കിലും കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല.
പേരക്കുട്ടിയെ കാത്തിരിക്കുന്ന മുത്തശ്ശിയുടേയും മുത്തശ്ശിയെ തേടിയെത്തി ഒടുവില്‍ മാറാരോഗത്തിനുള്ള ചികിത്സക്കായി മുത്തശ്ശി തന്നെ തന്റെ അരികില്‍നിന്ന് പേരക്കുട്ടിയെ അയക്കുന്നതുമൊക്കെയാണ് സിനിമയുടെ കഥ. ഇതിൽ മുത്തശ്ശിയായി നടി പദ്മിനി( കുഞ്ഞുഞ്ഞമ) പേരകുട്ടിയായ നേടിയ ഗേളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നദിയ മൊയ്തുവുമാണ്. മിടുക്കിയും തന്റേടിയുമായ ഗേളി നാട്ടിലെത്തിയ ശേഷം മുത്തശ്ശിയുടെ ജീവിതത്തിലെ അൽപ്പം കുരുത്തക്കേടുകൾ ഒകെ കാണിക്കുന്ന അയല്പക്കത്ത് താമസിക്കുന്ന മോഹൻലാൽ അവതരിപ്പിക്കുന്ന ശ്രീകുമാറിന്റെയും ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നു.
ആദ്യം വഴക്ക് ആയിരുന്നെങ്കിലും രോഗവിവരം അറിഞ്ഞതിന് ശേഷം ശ്രീകുമാർ ഗേളിയെ കൂടുതൽ സ്നേഹിക്കുന്നു. മുത്തശ്ശിയുടെ അരികിൽ കിടന്ന് മരിക്കണം എന്ന അവളുടെ ആഗ്രഹത്തിന് വിരുദ്ധമായി എല്ലാവരും കൂടി ആലോചിച്ച് അവളെ ചികിത്സക്കായി അവളുടെ ഡാഡിയുടെ( നടൻ ഉമ്മർ അവതരിപ്പിച്ച കഥാപാത്രം) കൂടെ അയക്കാൻ തീരുമാനിക്കുന്നു. അവൾ സമ്മതിക്കില്ല എന്നതിനാൽ തന്നെ പാലിൽ ഉറക്ക ഗുളിക നൽകിയ മുത്തശ്ശി ശേഷം അവളെ കൊണ്ടുപോയിക്കോളാൻ ആവശ്യപ്പെടുന്നു.
ഗേളിയെ അതുവരെ സ്നേഹിച്ച എല്ലാവരും വിഷമിക്കുന്ന ഈ രംഗത്ത് ആംബുലൻസ് അവളുമായി പോകുന്ന സീനിൽ ഒന്നും അവളുടെ മുത്തശ്ശിയെ കാണാൻ പറ്റില്ല. അവർ വിഷമത്തിൽ ഇതൊന്നും കാണാതെ മാറിയതാകും എന്നാണ് ഏവരും അൽപ്പം കരുതുക. എല്ലാവരും പിരിഞ്ഞ് കഴിയുമ്പോൾ നെടുമുടി വേണു അവതരിപ്പിച്ച പള്ളിയിൽ അച്ഛന്റെ കഥാപാത്രം ” കുഞ്ഞുഞ്ഞമ്മയെ നാളെ കണ്ടുകൊള്ളാം” എന്ന് മോഹൻലാലിനോട് പറയുകയാണ്. ശേഷം സങ്കടത്തിൽ ലാൽ നിൽക്കുമ്പോൾ പെട്ടെന്ന് വാതിൽ തുറന്ന് കുഞ്ഞുഞ്ഞമ ഇറങ്ങുന്നു അവിടെ മ്യൂസിക് ” ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ” കേൾക്കാം”അതിൽ മുത്തശ്ശി, തിരിച്ചുവരുമ്പോൾ കൊച്ചുമകൾക്ക് അടിക്കാൻ കോളിംഗ് ബെൽ ഫിറ്റ് ചെയ്യുകയാണ്.
അവൾ മരിക്കില്ല എന്നും ഉറപ്പായിട്ടും തിരിച്ചുവരുമെന്നും ഈ മണി അടിക്കുമെന്നും കുഞ്ഞുഞ്ഞമ പ്രതീക്ഷിക്കുമ്പോൾ അത് കാണുന്ന മോഹൻലാലിനും അതുവരെ കരഞ്ഞ പ്രേക്ഷകനും പ്രതീക്ഷ കിട്ടുകയാണ് അവൾ തിരിച്ചുവരുമെന്ന്. ഇതിൽ ക്ലൈമാക്സിൽ ഡയലോഗുകൾ വളരെ കുറവാണെങ്കിലും നോട്ടം കൊണ്ടും പ്രവർത്തികൾ കൊണ്ടും മോഹൻലാലിലെ അഭിനേതാവ് പലപ്പോഴും ഞെട്ടിക്കുന്നുണ്ട്.













Discussion about this post