തൃശൂർ വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതി വീടിന് സമീപം പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. ഭർത്താവ് ഷാരോണിന്റെ വീട്ടിൽ നിന്ന് 20 കാരിയായ അർച്ചന നിരന്തരം ശാരീരിക പീഡനം നേരിട്ടിരുന്നുവെന്ന് യുവതിയുടെ പിതാവ് ഹരിദാസ് ആരോപിച്ചു. ഷാരോൺ തന്റെ മകളെ കൊലപ്പെടുത്തിയതാണെന്നും പിതാവ് പറയുന്നു. ആറുമാസം ഗർഭിണിയായിരുന്നു തങ്ങളുടെ മകളെന്നും ഷാരോൺ കൊന്നിട്ടതാണ് സംശയമെന്നും അദ്ദേഹം പറഞ്ഞു.
കഞ്ചാവ് കേസിലടക്കം പ്രതിയായ ഷാരോൺ ക്രൂരനാണെന്ന് നാട്ടുകാർക്കെല്ലാവർക്കും അറിയാവുന്ന കാര്യമാമെന്നും തന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന കാലത്തെ പരിചയമാണ് പിന്നിട് പ്രണയത്തിലേക്കും ഒടുവിൽ ദുരന്തത്തിൽ കലാശിച്ചതെന്നും ഹരിദാസ് വേദനയോടെ പറയുന്നു.
വേണ്ടമോളേ അവൻ പൊട്ടയാണെന്ന് ഞാൻ അന്നേ പറഞ്ഞതാ. ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞപ്പോൾ തിരിച്ച് വീട്ടിലേക്ക് വരാൻ പറഞ്ഞു. അവൻ പക്ഷേ ഭീഷണിപ്പെടുത്തി അവിടെ നിർത്തുകയായിരുന്നു. ഡിപ്ലോമ കഴിഞ്ഞ് ചെന്നൈക്ക് ജോലിക്ക് പോയ മകളാണ്. ഒരു ദിവസം ഡ്രസെടുക്കാൻ പോകുവാ എന്ന് പറഞ്ഞ് ഇവിടെ നിന്നും പോയതാ.. അവൻറെ കൂടെ പോയെന്ന് പിന്നീടാണ് അറിഞ്ഞത്. എൻറെ വീടിന് പിന്നിൽ വാടകയ്ക്ക് താമസിച്ചിരുന്നതാ. അവൻ തല്ലിപ്പൊളിയാണെന്നും ക്രൂരനാണെന്നും എല്ലാവർക്കും അറിയാമെന്നും പിതാവ് പറയുന്നു. സ്ത്രീധന നിരോധന നിയമ പ്രകാരവും ഷാരോണിനെതിരെ കേസ് എടുത്ത് പോലീസ്. ഇയാൾ മദ്യപാനത്തിനും ലഹരിക്കും അടിമയാണെന്ന് പറയുന്നു. അർച്ചനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി.
വീട്ടുകാർ സമ്മതിക്കാതിരുന്നതിനാൽ ഷാരോണിനൊപ്പം അർച്ചന ഇറങ്ങിപ്പോവുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ അർച്ചനയെ ഷാരോൺ ഉപദ്രവിക്കാൻ തുടങ്ങിയതായി നാട്ടുകാർ പറഞ്ഞു. അർച്ചനയുടെ സർട്ടിഫിക്കറ്റും മറ്റും പിതാവ് ഭർത്ത് വീട്ടിൽ കൊണ്ടു കൊടുത്തിരുന്നു. എന്നാൽ അർച്ചന പഠിക്കുന്നതിൽ ഷാരോണിന് താത്പര്യം ഇല്ലായിരുന്നു.യുവതിയുമായി ഇയാൾ നിരന്തരം വഴക്കുണ്ടാക്കിയിരുന്നതായും ഭാര്യയെ സംശയിച്ചിരുന്നതായും ബന്ധുകൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.













Discussion about this post