മലപ്പുറം : പി വി അൻവറിനെതിരെ നിലമ്പൂരിൽ പ്രതിഷേധ പ്രകടനം. സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തുന്നത്. അൻവറിനെ ഉയർത്തി നടന്ന പാർട്ടി സഖാക്കൾ തന്നെയാണ് നിലമ്പൂരിൽ പ്രതിഷേധിക്കുന്നത്.
ചെങ്കൊടി തൊട്ട് കളിക്കണ്ട ……. വർഗ്ഗവഞ്ചകരുടെയും ഒറ്റുകാരുടെയും സ്ഥാനം ചവറ്റുകുട്ടയിലായിരിക്കും എന്ന മുദ്രാവാക്യം മുഴക്കിയാണ് സിപിഎം പ്രവർത്തകർ പ്രതിഷേധിക്കുന്നത് . നിലമ്പൂരിലും എടക്കരയിലുമാണ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നത്. നിലമ്പൂരിൽ പിവി അൻവറിന്‍റെ കോലവും കത്തിച്ചു. ടവണ്ണയിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗവും നടക്കും. പ്രകടനത്തിൽ അൻവറുമായി അടുത്ത ബന്ധമുള്ള പ്രവർത്തകരും പങ്കെടുത്തു. കോഴിക്കോടും പ്രതിഷേധ പ്രകടനം നടക്കും.
പി വി അൻവറിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വാർത്താസമ്മേളനം നടത്തിയിരുന്നു. അൻവറിനെതിരെ സഖാക്കളും പാർട്ടിയെ സ്‌നേഹിക്കുന്നവരും രംഗത്തിറങ്ങണമെന്നും എംവി ഗോവിന്ദൻ പറഞ്ഞിരുന്നു. അതിന്
തൊട്ടുപിന്നാലെയാണ് പ്രതിഷേധം
Discussion about this post