ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിരുന്നതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള ഏതാണെന്ന് അറിയാമോ. 10000 രൂപയുടെ ഒറ്റനോട്ടായിരുന്നു ഇത്. സ്വാതന്ത്ര്യത്തിന് മുമ്പാണ് ഇത് രാജ്യത്ത് നിലവിലുണ്ടായിരുന്നത്. പിന്നീടെന്തുകൊണ്ടാണ് ഇവ നിര്‍ത്തലാക്കിയത് എന്ന് അറിയാമോ.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 1938-ലാണ് 10,000 രൂപയുടെ നോട്ടുകള്‍ അവതരിപ്പിച്ചത്. ഈ നോട്ടുകള്‍ കൂടുതലും ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ക്കായി വ്യാപാര സ്ഥാപനങ്ങളും വ്യാപാരികളും ഉപയോഗിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് കരിച്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനായി 1946-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ നോട്ടുകള്‍ നിരോധിക്കുകയായിരുന്നു. എന്നാല്‍, ഈ നോട്ടുകള്‍ 1954-ല്‍ ഇന്ത്യയുടെ ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചുവന്നിരുന്നു. 1978 വരെ ഇത് പ്രചാരത്തിലുണ്ടായിരുന്നു
1978-ല്‍ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, സാമ്പത്തിക ക്രമക്കേടുകള്‍ പരിഹരിക്കുന്നതിനും വന്‍തുകകളുടെ അനധികൃത ഉപയോഗം തടയുന്നതിനുമായി 5,000 രൂപ നോട്ടുകള്‍ക്കൊപ്പം 10,000 രൂപ നോട്ടുകളും അസാധുവാക്കുകയായിരുന്നു. മാത്രമല്ല, ഈ നോട്ടുകള്‍ സാധാരണക്കാര്‍ ഉപയോഗിക്കുന്നത് അന്ന് കുറവായിരുന്നു. അതിനാല്‍ത്തന്നെ , നോട്ട് നിരോധനത്തിന്റെ ആഘാതം വലിയ തോതില്‍ അന്ന് ഉണ്ടായിരുന്നില്ല.
ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ തിരികെ കൊണ്ടുവരുന്നതിന് ചര്‍ച്ചയുണ്ടായിരുന്നു. മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ ഈ കറന്‍സികള്‍ തിരിച്ചുകൊണ്ടുവരാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി. 2016 ല്‍, സര്‍ക്കാര്‍ നിലവിലുള്ള 500, 1,000 രൂപ നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍, ആര്‍ബിഐ പുതിയ 2,000 രൂപ നോട്ട് അവതരിപ്പിച്ചു. ബാങ്കിങ് സിസ്റ്റത്തിലെ കറന്‍സി വിടവ് വേഗത്തില്‍ നികത്താനാണ് 2000 രൂപ നോട്ടുകള്‍ കൊണ്ടുവന്നതെന്ന് അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞിരുന്നു.
Discussion about this post