മലപ്പുറം : പി വി അൻവറിനെതിരെ കേസ് . പൊതുസുരക്ഷയെ ബാധിക്കുന്ന രീതിയിൽ ഫോൺ ചോർത്തിയിതിനാണ് അൻവറിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. കോട്ടയം സ്വദേശി തോമസ് പീലിയാനിക്കലിന്റെ പരാതിയിലാണ് കേസ് . കറുകച്ചാൽ പോലീസാണ് കേസെടുത്തത്.
നേരത്തെ തന്നെ പോലീസ് മേധാവിക്ക് കോട്ടയം സ്വദേശിയായിട്ടുള്ള വ്യക്തി പരാതി നൽകിയിരുന്നു. തുടർന്ന് കറുകച്ചാൽ പോലീസ് സ്‌റ്റേഷനിൽ എത്തി മൊഴി നൽകുകയും
ചെയ്തു. ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി ദൃശ്യമാദ്ധ്യമത്തിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമം നടത്തി എന്നാണ് ആരോപിക്കുന്നത്.
കോട്ടയം പോലീസ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറും. ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്.
മലപ്പുറം മുൻ എസ്പി സുജിത് ദാസുമായുള്ള ഫോൺ സംഭാഷണവും ചില ഉദ്യോഗസ്ഥരുടെ സംഭാഷണവും അൻവർ നേരത്തെ പുറത്ത് വിട്ടിരുന്നു. സംഭാഷണം പുറത്ത് വന്നതിന് പിന്നാലെ സുജിത് ദാസിനെ സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ ഫോൺ ചോർത്തിയതിൽ അൻവറിനെതിരെ കേസ് എടുത്തിരുന്നില്ല. എൽഡിഎഫിൽ നിന്ന് പുറത്ത് പോയതിന് പിന്നാലെയാണ് കേസ് എടുത്തിരിക്കുന്നത്.
Discussion about this post