കൊച്ചി : സംവിധായകരുടെ സംഘടനയായ ഫെഫ്കയ്‌ക്കെതിരെ സര്‍ക്കാരിനും വനിതാ കമ്മീഷനും കത്തയച്ച് ഫിലിം ചേംബര്‍ . സിനിമാ രംഗത്തെ ആഭ്യന്തര പ്രശ്‌നപരിഹാര രൂപീകരണവുമായി ബന്ധപ്പെട്ടുള്ള കത്താണ് ചേംബര്‍ അയച്ചിരിക്കുന്നത. സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് പരാതിപ്പെടാന്‍ ഫെഫ്ക ഏര്‍പ്പെടുത്തിയ ടോള്‍ഫ്രീ നമ്പര്‍ നിയമവിരുദ്ധമാണെന്നും ഈ പരാതിയില്‍ പറയുന്നു.
ഫിലിം ചേംബറിന്റെ മേല്‍നോട്ടത്തില്‍ എല്ലാ സിനിമാ സെറ്റുകളിലും ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കുന്നുണ്ട്. എന്നാല്‍ ഇതിന് പുറമേ ഫെഫ്ക സ്വന്തം നിലയില്‍ ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തിയതാണ് തര്‍ക്കകാരണം. ഫിലിം ചേംബറുമായുള്ള തര്‍ക്കത്തിന് കാരണം. ഈ സംഭവത്തില്‍ ഫെഫ്കയ്ക്ക് എതിരേ നടപടി വേണമെന്നാണ് ഫിലിം ചേംബര്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് പരാതി അറിയിക്കാന്‍ 24 മണിക്കൂര്‍ ടോള്‍ ഫ്രീ സേവനത്തിന് ഫെഫ്ക കഴിഞ്ഞ ദിവസം തുടക്കമിട്ടിരുന്നു. പരാതി പരിഹാര സെല്‍ കൈകാര്യം ചെയ്യുന്നത് സ്ത്രീകള്‍ ആയിരിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഫെഫ്കയുടെ പുതിയ സേവനം. 8590599946 എന്ന നമ്പറിലേക്ക് 24 മണിക്കൂറും സേവനം ലഭ്യമാകും.
സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളും അവരുടെ പരാതികളും ഈ ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാവുന്നതാണ്. പരാതി ഗുരുതര സ്വഭാവം ഉള്ളത് എങ്കില്‍ സംഘടനാ തന്നെ നിയമ നടപടി സ്വീകരിക്കുമെന്നായിരുന്നു ഫെഫ്ക പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍ ടോള്‍ ഫ്രീ നമ്പര്‍ വിഷയത്തില്‍ ഇതുവരെ ഫെഫ്ക ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Discussion about this post