ന്യൂഡല്‍ഹി: ഖത്തര്‍ എയര്‍ലൈന്‍സിന്റെയും ഇസ്രയേല്‍ വിമാനക്കമ്പനിയായ എല്‍ അല്ലിന്റെയും (EL AL) ബോയിങ് 777 വിമാനങ്ങള്‍ നേര്‍ക്കുനേര്‍ പറന്നതായി കണ്ടെത്തല്‍. മാര്‍ച്ച് 24-ന് അറബിക്കടലിന് മുകളില്‍ വെച്ച് 35,000 അടി ഉയരത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവമുണ്ടയത്.
മുംബൈയിലെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ നിയന്ത്രിക്കുന്ന ആകാശപാതയില്‍ വെച്ചായിരുന്നു സംഭവം. മാര്‍ച്ച് 24ന് 35,000 അടി ഉയരത്തില്‍ വിമാനങ്ങള്‍ തമ്മില്‍ അടുത്തുവന്നുവെന്നാണ് റിപ്പോര്‍ട്ട്. രണ്ടു വിമാനങ്ങളും തമ്മില്‍ ആകെ 9.1 നോട്ടിക്കല്‍ മൈല്‍ മാത്രമായിരുന്നു അകലം. ഒരു മിനിറ്റില്‍ താഴെ മാത്രമായിരുന്നു ഇരു വിമാനങ്ങള്‍ക്കുമിടയിലെ സമയദൂരം. പത്തു മിനിറ്റിങ്കിലും വേണമെന്നിരിക്കെയാണിത്.
എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എ.എ.ഐ.ബി) റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച് 24ന് രാവിലെ 7.36നാണ് അന്വേഷണത്തിനാസ്പദമായ സംഭവം നടന്നത്. ഇസ്രയേല്‍ എയര്‍ലൈന്‍സിന്റെ ഇഎല്‍വൈ-81 വിമാനം ടെല്‍ അവീവില്‍ നിന്നും ബാങ്കോക്കിലേക്കും ഖത്തര്‍ എയര്‍വേസിന്റെ ക്യുടിആര്‍-8ഇ വിമാനം മാലെയില്‍ നിന്നും ദോഹയിലേക്കുമാണ് പറന്നത്.
അനുവദിക്കപ്പെട്ട വ്യോമപാതയിലൂടെ സമുദ്ര നിരപ്പില്‍നിന്നും 35,000 അടി ഉയരത്തിലായിരുന്നു ഇരു വിമാനങ്ങളും. ഇഎല്‍വൈ-81 വിമാനം സഞ്ചരിച്ച എല്‍ 875 എന്ന എയര്‍വേയും ആര്‍8ഇ വിമാനം സഞ്ചരിച്ച എല്‍ 894 എയര്‍വേയും പരസ്പരം മുറിച്ചു കടക്കുന്ന അറബിക്കടലിനു മുകളില്‍ ‘GOLEM’ എന്ന ഭാഗത്തുവച്ചാണ് കൂട്ടിമുട്ടിയേക്കാവുന്ന ദൂരത്തിലെത്തിയത്.
ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എ.എ.ഐ.ബി) സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. 9.1 നോട്ടിക്കല്‍ മൈല്‍ അടുത്തുവരെ വിമാനങ്ങള്‍ എത്തിയെന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം. അറബിക്കടലിന് മുകളില്‍വച്ചുണ്ടായ സംഭവത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിട്ടുള്ളത്.
Discussion about this post