മുംബൈ: മുംബൈയില്‍ ‘മേക് ഇന്‍ ഇന്ത്യ വീക്’ പരിപാടി നടക്കുന്ന വേദിയില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ വേദി പൂര്‍ണമായും കത്തിനശിച്ചു. ചടങ്ങുമായി ബന്ധപ്പെട്ട സാംസ്കാരിക പരിപാടിക്കിടെയാണ് തീപിടിത്തമുണ്ടായത്.
അത്യാഹിതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്നാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ പരിപാടി കഴിഞ്ഞതിന് ശേഷമാണ് സ്റ്റേജില്‍ തീപിടിത്തമുണ്ടായത്. സ്ഥലത്തുനിന്നും അമിതാഭ് ബച്ചന്, ആമിര്‍ ഖാന്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്നവിസ്, ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു, ശിവസേന നേതാവ് ഉദ്ധവ് താക്കറെ എന്നിവര്‍ വേദിയിലുണ്ടായിരുന്നു. കടലിനോട് ചേര്‍ന്ന സ്ഥലമായതിനാല്‍ കാറ്റില്‍ തീ ആളിപ്പടരുകയായിരുന്നു.
തീപിടിത്തത്തില്‍ അത്യാഹിതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ദേവേന്ദ്ര ഫദ്നവിസ് അറിയിച്ചു. സംഭവം നിര്‍ഭാഗ്യകരമാണ്. സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യവസായിക കുതിപ്പ് ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച മേക് ഇന്‍ ഇന്ത്യ പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന മേക് ഇന്‍ ഇന്ത്യ വാരം പരിപാടി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്.
Discussion about this post