എറണാകുളം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയ ഒരു യുവതിയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മേക്കപ്പ്മാനെതിരെയാണ് കേസ്.
354 വകുപ്പു പ്രകാരം പൊൻകുന്നം പോലീസ് ആണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലത്തും കോട്ടയത്തുമാണ് മേക്കപ്പ് ആർട്ടിസ്റ്റുകൾ ആയ പുരുഷന്മാർക്കെതിരെ കേസെടുത്തത്.
ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Discussion about this post