കൊച്ചി: കാമുകനെതിരെ വനിതാ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയ 22കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സെന്‍ട്രല്‍ മാളിലെ ഹെല്‍ത്ത് ആന്‍ഡ് ഗ്ലോ എന്ന സ്ഥാപനത്തിലെ ജീവനക്കാരി തിരുവനന്തപുരം വലിയവേളി സഞ്ജയ്ഭവനില്‍ അനീഷ ജോര്‍ജാണ് മരിച്ചത്.
വളരെ ഗുരുതരമായ കാര്യങ്ങളാണ് പരാതിയിൽ ഉള്ളതെന്നാണ് പോലീസ് നൽകുന്ന സൂചന. ഇത് തന്നെയാണ് യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്.
രാവിലെ ഏഴരയോടെ അയല്‍വീട്ടുകാരാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. യുവതിയുടെ കാമുകനായ വയനാട് സ്വദേശിക്കായി എറണാകുളം നോര്‍ത്ത് പൊലീസ് അന്വേഷണം തുടങ്ങി. ഞായറാഴ്ച രാത്രിയാണ് യുവതി വനിതാസ്റ്റേഷനില്‍ പരാതിയുമായി എത്തിയത്.കൊച്ചി മാളിൽ ജോലി ചെയ്തിരുന്ന കാമുകൻ നിലവിൽ ഒളിവിലാണ്.
Discussion about this post