കഴക്കൂട്ടം: അതീവ സുരക്ഷ മേഖലയായ തുമ്പ വിഎസ്എസ്സി റോക്കറ്റ് ലോഞ്ചിങ് ഏരിയയ്ക്കു സമീപം അടിഞ്ഞു കയറിയ വസ്തു ഭീതി പരത്തി. തീരത്തടിഞ്ഞ സിലിണ്ടര്‍ ആകൃതിയിലുള്ള വസ്തുവാണ് വളരെ നേരം സുരക്ഷ ഭീഷണി പരത്തിയത്.
തുമ്പ പൊലീസ്, വിഴിഞ്ഞം കോസ്റ്റല്‍ പൊലീസ് , ബോംബ് സ്‌ക്വാഡ്, ശ്വാന സ്‌ക്വാഡ് എന്നിവയും വിഎസ്എസ്സിയിലെ സുരക്ഷാ വിഭാഗവും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി സുരക്ഷാ ഭീഷണി ഇല്ലെന്ന് ഉറപ്പ് വരുത്തി. ഏതോ കപ്പലില്‍ നിന്നും അടര്‍ന്നു മാറിയ ഭാഗം കരയില്‍ അടിഞ്ഞതാണെന്നും അപകട ഭീഷണി ഇല്ലെന്നും പരിശോധനയില്‍ കണ്ടെത്തി.
കപ്പലുകള്‍ കുട്ടി മുട്ടാതിരിക്കാനായി ഘടിപ്പിച്ചിട്ടുള്ള റബര്‍ കവചം (ഫൈന്‍ഡര്‍) ആണെന്ന് പൊലീസ അറിയിച്ചു്. ഇന്നലെ രാവിലെ ആണ് റബറില്‍ വായു നിറച്ച ഫൈന്‍ഡര്‍ കണ്ടെത്തിയത്. മറ്റ് സുരക്ഷാ ഭീഷണി ഒന്നും ഇല്ലാത്തതിനാല്‍ ഫൈന്‍ഡര്‍ കടല്‍ക്കരയില്‍ തന്നെ കിടക്കുകയാണ്.
Discussion about this post