തിരുവനന്തപുരം: ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്‌കനെ അതിശയകരമായി രക്ഷപ്പെടുത്തി ലോക്കോ പൈലറ്റ്. കേരള തമിഴ്‌നാട് അതിര്‍ത്തിയായ പാറശ്ശാലയിലാണ് സംഭവം നടന്നത്. നെടുവാന്‍വിള സ്വദേശിയായ സരോജനന്‍ (62) ആണ് അപകടത്തില്‍ പെട്ടത്.
കന്യാകുമാരി-പുനലൂര്‍ ട്രെയിന്‍ പാറശ്ശാല സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്നതിനിടെ ആയിരുന്നു അപകടം. ഓടുന്ന ട്രെയിനിനുനേരെ വരുന്ന മധ്യവയസ്‌കനെ കണ്ട ലോക്കോ പൈലറ്റ് ഹോണ്‍ അടിച്ചു ആളെ മാറ്റാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം മാറാതെ വന്നതോടെ ലോക്കോ പൈലറ്റ് വിദഗ്ധമായി ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.
ട്രെയിന്‍ നിന്നെങ്കിലും സരോജനന്‍ ട്രെയിനിന്റെ ഗ്രില്ലിനടിയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന്, യാത്രക്കാരും റെയില്‍വേ പോലീസും ചേര്‍ന്നാണ് അദ്ദേഹം പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ സരോജന് പാറശ്ശാലയില്‍ നിന്നും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
Discussion about this post