മുംബൈ; ഒരുകാലത്ത് ബോളിവുഡിൽ നിറഞ്ഞ് നിന്നിരുന്ന താരമായിരുന്നു മല്ലികാ ഷെരാവത്ത്. നിരവധി കഥാപാത്രങ്ങളാണ് അവർ അനശ്വരമാക്കിയത്. ഗ്ലാമറസായി അഭിനയിക്കാനും മടി കാണിക്കാതിരുന്ന അവർ ഒരു കാലത്ത് ബിടൗണിലെ വിലയേറിയ നായികനടിയായിരുന്നു.
ഇപ്പോഴിതാ കരിയറിന്റെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്നിരുന്ന ദുരനുഭവങ്ങൾ തുറന്നു പറയുകയാണ് മല്ലിക ഷെരാവത്ത്. ബോളിവുഡിലെ പലനായകൻമാരും രാത്രിയിൽ വിളിച്ചിട്ടുണ്ടെന്നാണ് അവർ ആരോപിക്കുന്നത്. എന്നാൽ താൻ അവരുടെ ആവശ്യങ്ങൾ നിരസിച്ചുവെന്നും താരം വെളിപ്പെടുത്തി.
നായകൻമാരിൽ ചിലർ രാത്രിവിളിച്ച് തന്നെ കാണമമെന്ന് പറയും. ഞാൻ നിങ്ങളെ എന്തിനാണ് രാത്രി വന്ന് കാണുന്നതെന്ന് തിരിച്ചുചോദിക്കാറാണ് പതിവെന്ന് നടി പറയുന്നു. സിനിമയിൽ ബോൾഡ് കഥാപാത്രങ്ങൾ ചെയ്യാറില്ലേ? പിന്നെ എന്താണ് രാത്രിയിൽ കണ്ടാൽ പ്രശ്‌നമെന്നാണ് തിരിച്ചുചോദിക്കാറുള്ളതെന്ന് നടി പറയുന്നു. ഇത്തരം സംഭവങ്ങൾ നിരസിച്ചതിനാൽ താൻ സിനിമാ ഇൻഡസ്ട്രിയിൽ നിന്നും ശരിക്കും മാറ്റിനിർത്തപ്പെടുകയും ചെയ്തു. വിട്ടുവീഴ്ചകൾക്ക് ഞാൻ തയ്യാറാകും എന്നാണ് താരങ്ങൾ കരുതിയത്. ഞാൻ അതിന് തയ്യാറാകാൻ ഒരുക്കമല്ലായിരുന്നു. ഒരിക്കലും മൂല്യങ്ങളിൽ ഒരു കാരണവശാലം വിട്ടുവീഴ്ച താൻ ചെയ്യില്ലെന്നും മല്ലിക ഷെറാവത്ത് വ്യക്തമാക്കുന്നു.
ഹരിയാന സ്വദേശിയായ മല്ലിക ഷെരാവത്ത് റീമ ലാംബെ എന്ന പേര് മാറ്റിയാണ് സിനിമയിലെത്തിയത്. 2003ൽ പുറത്തിറങ്ങിയ ഖ്വായിഷ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 2004 ൽ പുറത്തിറങ്ങിയ മർഡർ എന്ന ചിത്രത്തിലൂടെയാണ് താരപദവിയിലേക്ക് ഉയർന്നത്.
Discussion about this post