ന്യൂഡല്‍ഹി: ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ കാലില്‍ കീറിയ ഒരു സോക്‌സും ധരിച്ചിരിക്കുന്ന ബോംബെ ഐഐടിയിലെ പ്രൊഫസര്‍ ചേതന്‍ സിംഗ് സോളങ്കിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് താന്‍ വച്ചു പുലര്‍ത്തുന്ന തത്വങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്തെതിയിരിക്കുകയാണ് ഇന്ത്യയുടെ സൗരമനുഷ്യന്‍ കൂടിയായ സോളങ്കി.
സെപ്തംബര്‍ 25ന് ന്യൂ ഡെല്‍ഹിയിലെ ഹയാത്തില്‍ നടന്ന ദി എക്കണോമിക്‌സ് ടൈം എനര്‍ജി ലീഡര്‍ഷിപ്പില്‍ തന്റെ പ്രസംഗം നടക്കുന്നതിന് തൊട്ട് മുന്‍പ് ആരോ പകര്‍ത്തിയതാണ് ചിത്രമെന്ന് സോളങ്കി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ചെയ്ത ഒരു പോസ്റ്റിലൂടെ വ്യക്തമാക്കി.
ചിത്രത്തില്‍ കാണുന്ന തന്റെ കീറിയ സോക്‌സിനെക്കുറിച്ചു അദ്ദേഹം വിശദീകരിച്ചു. സോക്സ്സ് മാറ്റേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് സമ്മതിച്ചുകൊണ്ട് തന്നെ സ്വന്തം പാരിസ്ഥിതികമായ തത്വ ചിന്തയിലൂന്നിയ ഒരു വിശദീകരണമാണ് ഇതിന് അദ്ദേഹം നല്‍കിയത്.
‘അതെ എന്റെ കീറിയ സോക്‌സുകളാണ് കാണുന്നത് . അത് മാറ്റേണ്ടതിന്റെ ആവശ്യകതയും ഉണ്ട്. അതിനുള്ള കഴിവും എനിക്കുണ്ട്. എന്നാല്‍ പ്രകൃതിയ്ക്ക് അങ്ങനെയല്ല. പ്രകൃതിയിലെ എല്ലാം പരിമിതമാണ്’ അദ്ദേഹം പറഞ്ഞു. വ്യക്തികള്‍ക്ക് അവരവരുടെ വ്യക്തിപരമായ സാധനങ്ങള്‍ മാറ്റി സ്ഥാപിക്കാന്‍ എളുപ്പമാണ് .എന്നാല്‍ നമ്മുടെ ഭൂമിക്ക് അടിഞ്ഞു കൂടുന്ന മാലിന്യത്തിന്റെ തോത് സഹിക്കാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.
സോളങ്കിയുടെ പ്രവര്‍ത്തനങ്ങള്‍ എപ്പോഴും സൗരോര്‍ജ്ജവും പാരിസ്ഥിതിക സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതാണ്.
Discussion about this post