വാഷിങ്ടണ്‍: ഉപയോക്താക്കള്‍ക്ക് വേണ്ടി വിഡിയോ കോളിങ് ഫീച്ചറില്‍ പുത്തന്‍ അപ്ഡേറ്റുകളുമായി വാട്സ്ആപ്പ്. വിഡിയോ കോളിങ് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായാണ് രണ്ട് പുതിയ ഫീച്ചറുകള്‍് വാട്സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
വിഡിയോ കോളുകളില്‍ ഫില്‍ട്ടര്‍, ബാഗ്രൗണ്ട് ഫീച്ചറുകളാണ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുക. വിഡിയോ കോളില്‍ പശ്ചാത്തലം മാറ്റാനുള്ള ഫീച്ചര്‍ ഉപയോക്തകള്‍ക്ക് കൂടുതല്‍ സ്വകാര്യത സൂക്ഷിക്കാന്‍ സഹായിക്കും. ചുറ്റുപാടുകളെ ഒരു കോഫി ഷോപ്പോ, അല്ലെങ്കില്‍ ഒരു സ്വീകരണ മുറിയില്‍ ഇരുന്ന് സംസാരിക്കുന്ന തരത്തിലും മാറ്റാന്‍ സാധിക്കും.
ഉപയോക്താക്കള്‍ക്ക് 10 ഫില്‍ട്ടറുകളും പശ്ചാത്തലങ്ങളും തെരഞ്ഞെടുക്കാം. ഉപയോക്താക്കള്‍ക്ക് അവരുടെ മുഖത്തിന് തെളിച്ചം കൂട്ടുന്നതിനായി് ടച്ച് അപ്പ്, ലോ ലൈറ്റ് ഓപ്ഷനുകളും പുറത്തിറക്കിയിട്ടുണ്ട്, ഫീച്ചറുകള്‍ ചില ഉപയോക്താക്കള്‍ക്ക് ലഭിക്കാന്‍ തുടങ്ങി. വരും ആഴ്ചകളില്‍ ഫീച്ചറുകള്‍ എല്ലാവര്‍ക്കും ലഭ്യമാകും.
അതേസമയം വാട്‌സാപ്പില്‍ വ്യാജസന്ദേശങ്ങള്‍ പരക്കുന്നത് തടയിടാന്‍ പുതിയ സുരക്ഷാഫീച്ചറും വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വാട്‌സാപ്പ് സന്ദേശങ്ങളില്‍ അറ്റാച്ച് ചെയ്യുന്ന ലിങ്കുകളും, ആ സന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ശരിയാണോ എന്ന് പരിശോധിക്കാന്‍ കഴിവുള്ളതാണ് ഈ പുതിയ വാട്സാപ്പ് ഫീച്ചര്‍. വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന സന്ദേശങ്ങളാണ് ഈ രീതിയില്‍ പരിശോധിക്കുക. ആന്‍ഡ്രോയിഡ് ബീറ്റ 2.24.20.28 വേര്‍ഷനിലാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതെന്ന് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാട്‌സാപ്പ് വഴി വ്യാജവാര്‍ത്തകളും സംശയാസ്പദമായ ഉള്ളടക്കങ്ങളും വ്യാപകമായി പ്രചരിക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരം ഒരു സുരക്ഷാ സംവിധാനം ഒരുക്കാനുള്ള കമ്പനിയുടെ ശ്രമം. ലിങ്കിലെ വിവരം എന്താണെന്ന് മാത്രമല്ല. ആ ലിങ്കിനൊപ്പമുള്ള സന്ദേശത്തിലെ ഉള്ളടക്കവും ലിങ്ക് എത്തിക്കുന്ന വെബ്‌സൈറ്റിലെ ഉള്ളടക്കവും സാമ്യതയുണ്ടോ എന്നും പരിശോധിക്കും. ഗൂഗിളിന്റെ സഹായത്തോടെയാണ് ഈ പരിശോധന.
Discussion about this post