ലക്‌നൗ: ഉത്തർപ്രദേശിൽ മോഷ്ടിക്കപ്പെട്ട രാധാകൃഷ്ണ വിഗ്രഹം തിരികെ നൽകി കള്ളൻ. പ്രയാഗ്രാജ് ജില്ലയിലാണ് സംഭവം. വിഗ്രഹം എടുത്തത് മുതൽ തനിക്ക് ദുരനുഭവം ഉണ്ടായി എന്ന് പറയുന്ന ക്ഷമാപണ കത്തും കള്ളൻ പുറത്തുവിട്ടു. എന്റെ മകനും ഭാര്യയും ഗുരുതരമായ രോഗബാധിതരായി. ചെറിയ പണത്തിന് ഞാൻ വളരെ മോശമായ ഒരു കാര്യം ചെയ്തു. വിഗ്രഹം വിറ്റഴിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഞാൻ മോഷ്ടിച്ചത്. മാത്രമല്ല, ഭയപ്പെടുത്തുന്ന സ്വപ്നങ്ങളിൽ ഞാൻ മടുത്തു, നിങ്ങളുടെ വിഗ്രഹം തിരികെ നൽകുന്നു. എന്റെ തെറ്റിന് മാപ്പ് പറഞ്ഞ് വിഗ്രഹം ഉപേക്ഷിക്കുകയാണ്. എന്റെ തെറ്റിന് എന്നോട് ക്ഷമിച്ച് ക്ഷേത്രത്തിൽ വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ വിഗ്രഹം സ്വീകരിച്ച് ഞങ്ങളുടെ കുട്ടികളോട് ക്ഷമിക്കൂ. എന്നാണ് കത്തിൽ പറയുന്നു.
രാവിലെ 11.30ഓടെയാണ് ഹാൻഡിയ-കോഖ്രാജ് സർവീസ് റോഡിൽ സ്ഥിതി ചെയ്യുന്ന ആശ്രമത്തിന് മുന്നിൽ ആളുകൾ വിഗ്രഹം കണ്ടത്. ചൊവ്വാഴ്ച വൈകുന്നേരം ആശ്രമം റോഡിന് പുറത്ത് ഒരാൾ ചാക്ക് ഉപേക്ഷിച്ച് ഓടുന്നത് നാട്ടുകാർ കണ്ടു,ധൈര്യം സംഭരിച്ച് അവർ അത് തുറന്നപ്പോൾ രാധാകൃഷ്ണന്റെ വിഗ്രഹം കണ്ടെത്തി. തുടർന്ന് നാട്ടുകാർ ക്ഷേത്രത്തിലെ പൂജാരിയെയും പോലീസിനെയും വിവരമറിയിച്ചു
പഞ്ചലോഹങ്ങൾ കൊണ്ട് നിർമ്മിച്ച 100 വർഷം പഴക്കമുള്ള രാധാ-കൃഷ്ണ വിഗ്രഹം 2024 സെപ്തംബർ 23 ന് ആണ് മോഷ്ടിക്കപ്പെട്ടത്. സംഭവത്തിൽ പൂജാരിയുടെ പരാതി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.












Discussion about this post